കണ്ണൂർ: ജനിതക വൈകല്യംമൂലം ഉണ്ടാകുന്ന സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയെന്ന അപൂർവരോഗം പിടിപ്പെട്ട ഒന്നരവയസ്സുകാരൻ മുഹമ്മദിന്റെ ചികിത്സക്ക് ആവശ്യമായ 18 കോടി രൂപ ലഭിച്ചതായി സഹായ സമിതി അറിയിച്ചു. ഈ ആവശ്യാർഥം ആരംഭിച്ച അക്കൗണ്ട് ക്ളോസ് ചെയ്തിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിന് 18 കോടി രൂപയാണ് ചെലവ്. പതിനായിരം കുട്ടികളിൽ ഒരാൾക്ക് മാത്രം വരുന്ന ജനിതക വൈകല്യംമൂലം ഉണ്ടാകുന്ന സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയെന്ന അപൂർവരോഗമാണ് മുഹമ്മദിന്. രോഗം ബാധിച്ച് നടക്കാനാവാത്ത സ്ഥിതിയിലാണ് കുഞ്ഞ്. മുഹമ്മദിന്റെ സഹോദരി 15 വയസ്സുകാരി അഫ്രക്ക് നേരത്തെ ഈ അസുഖം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഈ കുടുംബത്തെ ഇരുട്ടിലാക്കി രോഗം വിധിയുടെ രൂപത്തിൽ വീണ്ടുമെത്തിയത്.
ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ തുക സ്വരൂപിക്കാൻ കഴിഞ്ഞത് ഏവരുടെയും സഹായത്തിലാണ്. മാട്ടൂൽ ഗ്രാമവാസികൾ ജനകീയ കമ്മിറ്റി രൂപവത്കരിച്ചാണ് ധനസമാഹരണം ആരംഭിച്ചത്. അമേരിക്കയില്‍ നിന്നാണ് മരുന്ന് ഇറക്കുമതി ചെയ്യേണ്ടത്.
വീഡിയോ