ഗവണ്മെന്റ് രേഖകൾ വ്യാജമായി ചമക്കൽ; രണ്ട് ഇന്ത്യൻ പ്രവാസികൾ സഊദിയിൽ അറസ്റ്റിൽ

0
2548

റിയാദ്: ഔദ്യോഗിക രേഖകൾ വ്യാജമായി നിർമ്മിച്ച രണ്ട് ഇന്ത്യക്കാരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തെ റെസിഡൻസി സംവിധാന നിയമ ലംഘനം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഇവരിൽ നിന്ന് നിരവധി സർക്കാർ വ്യാജ മുദ്രകളും പിടിച്ചെടുത്തതായും റിയാദ് മേഖല പോലീസ് വക്താവ് മേജർ ഖാലിദ് അൽ ഖിറിദിസ് പറഞ്ഞു.

കൂടാതെ, ഔദ്യോഗിക രേഖകൾ കെട്ടിച്ചമയ്ക്കാൻ ഉപയോഗിച്ച നിരവധി ഉപകാരണങ്ങളും ഉറവിധമില്ലാത്ത പണവും നിരവധി സർക്കാർ, സ്വകാര്യ ഏജൻസികളുടെ വ്യാജ മുദ്രകളും നിരവധി ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ പ്രാഥമിക നിയമ നടപടികൾ സ്വീകരിച്ചു, അവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.