സലീം മൗലവിയുടെ നിര്യാണത്തിൽ പി സി എഫ് അനുശോചിച്ചു

ജിദ്ദ: മുൻ പ്രവാസിയും പി സി എഫിന്റെ ആദ്യ രൂപമായ പീപ്പിൾസ്
വോയ്‌സ് ഓഫ് ഇന്ത്യയുടെ സ്ഥാപക നേതാവും, സഊദി നാഷണൽ
കമ്മറ്റിയുടെ പ്രഥമ പ്രസിഡന്റുമായിരുന്ന കടലായി സലിം മൗലവിയുടെ വിയോഗത്തിൽ പി സി എഫ് സഊദി നാഷണൽ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി .

പി ഡി പി യുടെ ആദ്യ പ്രവാസ സംഘടനയായിരുന്ന പി വി ഐ കെട്ടിപ്പടുക്കുന്നതിൽ നിസ്തുലമായ സേവനം അനുഷ്ഠിക്കുകയും
സഊദിയിലെ വിവിധ പ്രവിശ്യകളിൽ സംഘടനയെ പരിചയപ്പെടു
ത്തുന്നതിൽ മുന്നിൽ ഉണ്ടാകുകയും ചെയ്ത ആളായിരുന്നു സലിം
മൗലവി.

തൃശൂർ ജില്ലയിലെ കടലായി സ്വദേശി ആയ സലിം മൗലവി പ്രവാസ ജീവിതം അവസാനിപ്പിച്ചതിനു ശേഷവും നാട്ടിൽ സാമൂഹ്യ- സാംസ്കാരിക മേഖലകളിൽ സജീവമായിരുന്നു .

ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബ് അംഗം, സിറാജ് പത്രത്തിന്റെ ഇരിങ്ങാലക്കുട
ലേഖകൻ, പി ഡി പി ജില്ലാ കൗൺസിൽ അംഗം, അജ് വ തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് എന്നിങ്ങനെ വിവിധ മേഖലകളിൽ സജീവ സാന്നിധ്യ
മായിരുന്നു സലിം മൗലവി. കൊവിഡ് ബാധിതനായി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരിക്കെയാണ് അദ്ദേഹം മരണപ്പെട്ടത് .