തവക്കൽന ആപ് വീണ്ടും പരിഷ്കരിച്ചു; ഹെൽത്ത് പാസ്പോർട്ടിൽ കൂടുതൽ കാര്യങ്ങൾ

0
4781

റിയാദ്: സഊദിയിലെ ആരോഗ്യ നില പരിശോധന സംവിധാനമായ “തവക്കൽന” ആപ്ലിക്കേഷൻ വീണ്ടും പരിഷരിച്ചു. യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെ സഊദി സെൻട്രൽ ബാങ്കും വിദേശത്ത് കൊറോണ വൈറസിന്റെ അപകടസാധ്യതകൾ ഉൾക്കൊള്ളുന്ന ആരോഗ്യ ഇൻഷുറൻസ് കൗൺസിലും അംഗീകരിച്ച ഇൻഷുറൻസ് പോളിസി ഡാറ്റ ഉൾപ്പെടെയുള്ള പരിഷ്കരിച്ച ആരോഗ്യ പാസ്പോർട്ട് ആണ് ഇതിൽ പ്രധാനം.

ഇപ്പോൾ ആരോഗ്യ പാസ്പോർട്ടിൽ രോഗപ്രതിരോധ നിലയും തീയതിയും, അവസാന പിസിആർ പരിശോധന തീയതി, അതിന്റെ ഫലം, ഇൻഷുറൻസ് പോളിസി ഡാറ്റയും അതിന്റെ കാലാവധി തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആപ്ലിക്കേഷൻ അറിയിച്ചു. ഇതോടൊപ്പം, കുടുംബാംഗങ്ങളുടെ ആരോഗ്യ പാസ്‌പോർട്ടും എളുപ്പമാക്കി. അടുത്തിടെ ചേർത്ത സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും ലഭ്യമാകുന്നതിനും ആപ് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.

എല്ലാ സർക്കാർ സേവനങ്ങളും ഒരിടത്ത് നിന്ന് ഉൾക്കൊള്ളിച്ചുള്ള ഒരു അംഗീകൃത സാങ്കേതിക സർക്കാർ സംവിധാനം ആകാനുള്ള ശ്രമമാണ് സഊദി ഡാറ്റ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി അഥവാ സദായ “തവക്കൽന” ആപ്ലിക്കേഷനിലൂടെ ശ്രമിക്കുന്നത്.