കിഴക്കൻ പ്രവിശ്യ ഉരുകുന്നു; പലയിടത്തും ചൂട് 50 ഡിഗ്രിക്ക് മുകളിൽ

0
1457

ദമാം: രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ വിവിധയിടങ്ങളിൽ അനുഭവപ്പെടുന്നത് കടുത്ത ചൂട്. വിവിധയിടങ്ങളിൽ ഇന്ന് അമ്പത് ഡിഗ്രി മുകളിൽ ചൂട് അനുഭവപ്പെട്ടതായി സഊദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് കിഴക്കൻ മേഖലയിൽ ചൂട് അമ്പത് ഡിഗ്രിക്ക് മുകളിൽ കടന്നത്. നാരിയയിൽ ഇതേ സമയം ചൂട് 52 ഡിഗ്രി കടന്നതായി നാരിയ ഓട്ടോമാറ്റിക് സ്റ്റേഷനിൽ രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ കടുത്ത ചൂടായിരിക്കും അനുഭവപ്പെടുക.