ജൂലൈ 21വരെ യു എ ഇ യിലേക്ക്​ വിമാന സർവീസില്ലെന്ന്​ എയർ ഇന്ത്യയും

0
1613

ദുബൈ: ജൂലൈ 21വരെ യു.എ.ഇയിലേക്ക്​ വിമാന സർവീസ് ഉണ്ടാകില്ലെന്ന് ​ എയർ ഇന്ത്യയും വ്യക്​തമാക്കി. യു.എ.ഇ സർക്കാർ നിയന്ത്രണമേർപ്പെടുത്തിയ പശ്​ചാത്തലത്തിലാണ്​ നടപടിയെന്ന്​ കമ്പനി വെബ്​സൈറ്റിലൂടെ അറിയിച്ചു. നേരത്തെ ടിക്കറ്റ്​ എടുത്തവർക്ക്​ സൗജന്യമായി ഒഴിവുള്ള മറ്റൊരു യാത്രാദിവസത്തിലേക്ക്​ ടിക്കറ്റ്​ മാറ്റാമെന്നും വെബ്​സൈറ്റ്​ വ്യക്​തമാക്കി. എന്നാൽ, ഈ സൗകര്യം വൺവേ യാത്രക്കാർക്ക്​ ലഭിക്കില്ല. ​ നേരത്തെ ജൂലൈ ആറുവരെയാണ്​ യാത്രവിലക്കെന്നാണ്​ എയർ ഇന്ത്യ അറിയിച്ചിരുന്നത്​. ഇതാണിപ്പോൾ പുതുക്കിയത്​.

കഴിഞ്ഞ ദിവസം അബൂദബി ആസ്​ഥാനമായ ഇത്തിഹാദ്​ എയർവേഴ്​സ്​ 21വരെ വിമാന സർവീസുണ്ടാകില്ലെന്ന്​ അറിയിച്ചിരുന്നു. എയർ ഇന്ത്യ കൂടി യാത്രവിലക്ക്​ വ്യക്​തമാക്കിയതോടെ 21ന്​ മുമ്പായി വിമാന സർവീസ്​ പുനരാരംഭിക്കാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. ദുബൈ ആസ്​ഥാനമായ എമിറേറ്റസ്​ എയർലൈൻ ജൂലൈ ഏഴ്​ മുതൽ സർവീസ്​ പുനാരാംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷ പങ്കുവെച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇത് വരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. എമിറേറ്റ്​സിെൻറ പുതിയ അറിയിപ്പുകളൊന്നും നിലവിൽ  പുറത്തുവന്നിട്ടില്ല.

ഏപ്രിൽ 25 മുതൽ വിലക്ക് നിലവിൽ വന്നതിന് ശേഷം കഴിഞ്ഞ മാസം 23മുതൽ രണ്ട്​ ഡോസ്​ വാക്​സിനെടുത്തവർക്ക്​ ദുബൈയിലേക്ക്​ പ്രവേശിക്കാമെന്ന ഉത്തരവ്​ നിലവിൽ വന്നിരുന്നുവെങ്കിലും ഇതിലെ അവ്യക്തത മൂലം ടിക്കറ്റ് വിൽപ്പന ആരംഭിച്ച ശേഷം വിമാന കമ്പനികൾ പിന്നീട് നിർത്തിവെക്കുകയായിരുന്നു.