യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രതിനിധിസംഘം ഇന്ത്യൻ അംബാസിഡറുമായി ചർച്ച നടത്തി

0
1103

റിയാദ്: നജ്‌റാൻ സന്ദർശനം നടത്തുന്ന ഇന്ത്യൻ അംബാസിഡർ ഡോ: ഔസാഫ് സഈദ് നജ്റാനിലെ വിവിധ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സുമാരുമായി പാർക്ക് ഇൻ ഹോട്ടലിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറലിന്റെ പ്രത്യേക ക്ഷണപ്രകാരം ആയിരുന്നു പരിപാടി .

ആമുഖ പ്രഭാഷണം നടത്തിയ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം സഊദിയിലെ നഴ്സുമാരുടെ പ്രവർത്തനങ്ങൾ പ്രകീർത്തിച്ചു. ഹംന മറിയം (കോൺസൽ കോമേഴ്‌സ് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ) ചർച്ച നിയന്ത്രിച്ചു. മുഹമ്മദ് ഷമീം (മെമ്പർ, സാമൂഹിക ക്ഷേമ ഏകോപന സമിതി, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് & യു എൻ എ മക്ക കോ-ഓർഡിനേറ്റർ), അബൂബക്കർ അലി (കോഓർഡിനേറ്റർ യു എൻ എ നജ്‌റാൻ), ജിമ്മി ജോസഫ്, സന്തോഷ് കുമാർ, അനു വർഗീസ്, ആഷി മോഹൻ (ആംഡ് ഫോഴ്‌സ് ഹോസ്പിറ്റൽ), അനു അന്നമ്മ മാത്യു, ജീത്തു സൂസൻ ചെറിയാൻ (എം സി എച്ച് നജ്റാൻ ) ശ്രുതി, കൊച്ചു റാണി ജോസഫ്, ദീന അന്ന രാജു, ത്രേസിയാമ്മ ഷിബു, ലാവണ്യ (നജ്റാൻ ജനറൽ ഹോസ്പിറ്റൽ) സിമി തോമസ്, മിനിമോൾ തോമസ് (ഡി എ എച്ച് എ ഡി എ പി എച്ച് സി), ജുബിന മോൾ ചാക്കോ, അശ്വതി അശോക്, ചില്ല സുനിത ദേവി (കിങ് ഖാലിദ് ഹോസ്പിറ്റൽ) എന്നിവർ സംബന്ധിച്ചു.

ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകുന്ന നഴ്സുമാര്ക് സർവീസ് ആനുകൂല്യങ്ങൾ നാട്ടിലേക്ക് പോകുന്നതിനു മുൻപുതന്നെ ലഭിക്കാനുള്ള സംവിധാനം ഒരുക്കുക, ലേബർ റിക്രൂട്ട്മെന്റ് കമ്പനികൾ നടത്തുന്ന റിക്രൂട്ട്മെന്റ് ഒഴിവാക്കി ഹോസ്പിറ്റൽ നേരിട്ട് റിക്രൂട്ട്‌മെന്റ് നടത്താനും, ഇത് വരെ ഉണ്ടായ പരാതികൾക്ക് ഹോട് ലൈൻ നമ്പർ സ്ഥാപിക്കാനുമുള്ള നടപടികൾ കൈകൊള്ളുക, പാസ്പോര്ട്ട് പുതുക്കൽ, പോലീസ് ക്ലിയറൻസ്, അറ്റസ്റ്റേഷൻ എന്നിവ ചെയ്യാൻ നജ്‌റാനിൽ വി എഫ് എസ് സെന്റര് തുടങ്ങുക, അപേക്ഷകളിൽ നഴ്സുമാര്ക് കാലതാമസം ഇല്ലാതിരിക്കാൻ നടപടികൾ സ്വീകരിക്കുക, നഴ്സിംഗ് ഡിപ്ലോമ ഉള്ളവർക്ക് പ്രൊമോഷൻ സാധ്യത ലഭിക്കാൻ മാസ്റ്റർ ബ്രിഡ്ജിങ് പ്രോഗ്രാം കോഴ്സ് തുടങ്ങുക, നാട്ടിൽ പോകുമ്പോൾ നടത്തുന്ന RT -PCR, ക്യു ആർ കോഡ് ഇല്ലാത്തതു കൊണ്ട് പ്രൈവറ്റ് സ്ഥാപനങ്ങളിൽ നടത്താൻ ഭീമമായ തുക ചിലവഴിക്കേണ്ടി വരുന്നതും നഴ്സുമാർ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ സൗജന്യമായി ചെയ്യാൻ സൗകര്യം ഉണ്ടെങ്കിലും നിരസിക്കപെടുന്നതും ശ്രദ്ധയിൽ പെടുത്തി. ഇവിടെ മരണപ്പെടുന്ന നഴ്സുമാരുടെ മൃതദേഹം വേഗം അടക്കം ചെയ്യാനോ, നാട്ടിലേക്കെത്തിക്കാനോ നടപടി ഉണ്ടാകുക, നഴ്സുമാരുടെ നോൺ മെഡിക്കൽ വിസയിൽ ഉള്ള കുടുംബാംഗങ്ങൾക്ക് സഊദിയിലേക്ക് നേരിട്ട് എത്തിചേരാനുള്ള സംവിധാനം, ലോക്ക് ഡൌൺ മൂലം യാത്ര രേഖകളുടെ കാലാവധി അവസാനിച്ചതിനാൽ ജോലിയിൽ പ്രവേശിക്കാനാകാതെ നാട്ടിൽ കുടുങ്ങി പോയ നഴ്സുമാര്ക്
തിരികെ വരാനും ജോലിയിൽ പ്രവേശിക്കാനും ഉള്ള സംവിധാനം ഉണ്ടാക്കുക, തുടങ്ങിയ കാര്യങ്ങൾ നഴ്‌സുമാർ ഉന്നയിച്ചു.

ഇതിൽ ഉന്നയിച്ച കാര്യങ്ങൾ ആരോഗ്യ മന്ത്രിയുമായി വരുന്ന കൂടികാഴ്ചയിൽ ഉന്നയിക്കുമെന്നും എംബസ്സിയിലെ ലേബർ വിഭാഗം മാനവ വിഭവശേഷി മന്ത്രലയത്തിന്റെയും തൊഴിൽ മന്ത്രാലയവുമായി ചർച്ച നടത്തി സഊദി ലേബർ നിയമമനുസരിച് പരിഹാരം കാണാമെന്നും വിവിധ വിഷയങ്ങളിൽ സഊദി കൌൺസിൽ, ആരോഗ്യ മന്ത്രലയം എന്നിവയുമായി നടത്തുന്ന ചർച്ചയിൽ ഉന്നയിക്കാമെന്നും അംബാസിഡർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ നൽകാൻ മുഹമ്മദ് ഷമീമിനെ ചുമതലപ്പെടുത്തി.