കൊച്ചി: ഇന്ത്യയിൽ നിന്നുള്ള സഊദി പ്രവാസികൾക്ക് മാലിദ്വീപ് വഴി സഊദിയിലേക്ക് എത്തിച്ചേരാനായുള്ള വഴി വീണ്ടും തുറക്കുന്നു. ഇന്ത്യക്കാർക് രണ്ടാഴ്ചക്ക് ശേഷം ഓൺ അറൈവൽ വിസ അനുവദിക്കുമെന്നാണ് മാലിദ്വീപ് അറിയിച്ചിരുക്കുന്നത്. ഇതോടെ, സഊദിയിലേക്കുള്ള ഇന്ത്യൻ യാത്രക്കാർക്ക് യാത്ര അൽപം എളുപ്പമാകും. ഇന്ത്യയടക്കമുള്ള തെക്കനേഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ജൂലൈ 15 മുതല്‍ ഓണ്‍ അറൈവല്‍ വിസ നൽകിത്തുടങ്ങുമെന്നാണ് അറിയിപ്പ്. മാലിദീപ് ടൂറിസം മന്ത്രാലയത്തിന് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ടൂറിസ്റ്റുകൾക്ക് പി സി ആർ നെഗറ്റീവ് റിസൾട്ട് ബാധകമായിരിക്കുമെന്നും കൂടുതൽ വിവരങ്ങൾ വൈകാതെ അറിയിക്കുമെന്നും ട്വീറ്റിൽ ഉണ്ട്. ജൂലൈ 15 മുതൽ ഓൺ അറൈവൽ വിസ മാലിദ്വീപ് പുനരാരംഭിക്കുകയാണെങ്കിൽ സഊദിയിലേക്ക് മടങ്ങാനുള്ള ആയിരക്കണക്കിന് പ്രവാസികൾക്ക് ഇത് ഏറെ ആശ്വാസകരമായിരിക്കും. നേരത്തെ മാലിദീപ് ലേക്ക് ഓൺ അറൈവൽ ടൂറിസ്റ്റ് വിസ നിലവിലുണ്ടായിരുന്ന സന്ദർഭത്തിൽ ആയിരക്കണക്കിന് പ്രവാസികളാണ് മാലിദീപ് വഴി സഊദിയിലേക്ക് പ്രവേശിച്ചത്.




