റിയാദ്: കൊറോണ പകർച്ചവ്യാധിയായ “കൊവിഡ് -19” യുഗത്തിൽ സഊദി അറേബ്യക്ക് മികച്ച നേട്ടം. ലോകത്തിലെ മികച്ച 20 രാജ്യങ്ങളിൽ ഇടം നേടിയ സഊദി അറേബ്യയാണ് അറബ് ലോകത്തെ മികച്ച രാജ്യം. രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ തുറന്നതോടെ ജന ജീവിതം വീണ്ടും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതായി അമേരിക്കൻ ഏജൻസിയായ “ബ്ലൂംബെർഗ്” അഭിപ്രായപ്പെട്ടു.
വൈറസ് ബാധയേൽക്കൽ, മരണം, സഞ്ചാര സ്വാതന്ത്ര്യം, വാക്സിനേറ്റർമാരുടെ എണ്ണം എന്നിവക്ക് പുറമേ രാജ്യങ്ങൾ അവരുടെ സമ്പദ്‌വ്യവസ്ഥയും രാജ്യത്തിനകത്തും പുറത്തുമുള്ള സഞ്ചാര സ്വാതന്ത്ര്യവും മറ്റും നിരീക്ഷിക്കുന്ന പട്ടികയിൽ സഊദി അറേബ്യ ആഗോളതലത്തിൽ 15-ആം സ്ഥാനത്തും അറബ് ലോകത്ത് ഒന്നാമതുമാണ്.
അമേരിക്കൻ ഐക്യനാടുകൾ ലോകത്ത് ഒന്നാം സ്ഥാനത്തും ന്യൂസിലൻഡും സ്വിറ്റ്സർലൻഡും മൂന്ന് സ്ഥാനത്തും ഇസ്റാഈൽ നാലാം സ്ഥാനത്തും ഫ്രാൻസ് അഞ്ചാം സ്ഥാനത്തുമാണ്.