റിയാദ്: ഉബൈദ് എന്ന പേരിൽ അറിയപ്പെടുന്നവരുടെ കൂട്ടായ്‌മയിലെ പ്രമുഖ ഉബൈദുമാരുടെ സാന്നിധ്യം ശ്രദ്ധേയമായി. പേരിന്റെ പേരിൽ ഒത്തു ചേർന്നവരാണെങ്കിലും ഉബൈദ് കൂട്ടായ്മ സമൂഹത്തിലെ ഉന്നത വ്യക്തികളുടെ സാന്നിധ്യം കൊണ്ട് വേറിട്ട ഒരനുഭവമായി. സയ്യിദ് ഉബൈദുല്ലാ തങ്ങൾ മേലാറ്റൂരിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച “ഉബൈദുമാരുടെ പ്രഥമ സംഗമം” (ഓൺലൈൻ) മലപ്പുറം മണ്ഡലം എം.എൽ.എ. പി. ഉബൈദുല്ല ഔപചാരികമായി ഉദ്‌ഘാടനം നിർവ്വഹിച്ചു. ഉബൈദ് എന്ന പേരിൽ അറിയപ്പെട്ടവർ ആദ്യ കാലങ്ങളിൽ വിരളമായിരുന്നുവെങ്കിലും ഇന്ന് അധികം വ്യക്തികൾ ഇന്ന് ഈ പേരിലറിയപ്പെടുന്നവർ ഉണ്ടെന്നും സ്നേഹ സൗഹാർദ്ദങ്ങൾ ഊട്ടിയുറപ്പിക്കാൻ ഇത്തരം കൂട്ടായ്മകൾ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സയ്യിദ് ഉബൈദുല്ലാ തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. ചരിത്ര പ്രസിദ്ധമായ ബദർ സേനാനികൾ ഉൾപ്പെടെ പ്രവാചക അനുചരന്മാരുടെ നാമങ്ങളിൽ ഒന്നായ ഉബൈദ്- പൂർണ്ണ രൂപം ഉബൈദുല്ലാ- എന്ന പേര് വർത്തമാന കാലത്തും ലോക മുസ്ലിം സമൂഹങ്ങളിൽ ദേശ വ്യത്യാസം കൂടാതെ ഏറെ പ്രചാരത്തിൽ ഉള്ളതും വിനയം കുറിക്കുന്ന നാമധേയം എന്ന നിലയിൽ ഇന്നും ശ്രദ്ധേയമാണെന്ന് തങ്ങൾ അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരായ ഉബൈദുല്ല എംഎൽഎ, സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി അധ്യക്ഷൻ സയ്യിദ് ഉബൈദുല്ലാ തങ്ങളും ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുമുള്ള പ്രമുഖ വ്യക്തികളാണ് പ്രഥമ സംഗമത്തിൽ അതിഥികളായി എത്തിയത്. മലയാളികളായ ഉബൈദ്, ഉബൈദുല്ലാ, ഉബൈദുറഹ്മാൻ തുടങ്ങിയ നാമങ്ങളിൽ ഉള്ളവർക്കെല്ലാം ഇതിലംഗങ്ങളാകാൻ സാധിക്കുമെന്നും സംഘാടകർ അറിയിച്ചു..
2018 ൽ ഉബൈദ് മാസ്റ്റർ ആക്കാടൻ തുടക്കം കുറിച്ച ഈ ഉദ്യമത്തിന് എഫ്ബി, വാട്സ്ആപ് സോഷ്യൽ മീഡിയ കൂട്ടായ്മകളിലൂടെ സൗഹൃദ ശ്രേണി കൂടുതൽ വിപുലമായതോടെയാണ് ഇപ്പോൾ കൂടുതൽ അംഗങ്ങളെ ഉൾപെടുത്താനും ക്രിയാത്മകമായ സാമൂഹ്യ സ്നേഹ സൗഹൃദ സംരംഭങ്ങൾക്ക് രൂപം നൽകാനും ഒരു ഓൺലൈൻ സംഗമം സംഘടിപ്പിക്കാനും പ്രചോദനമായത്. പ്രഥമ യോഗത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പങ്കുചേർന്ന മലയാളികളായ ഉബൈദുമാർ പരസ്പരം പരിചയപ്പെടുന്നതായിരുന്നു മുഖ്യ സെഷൻ. ദീർഘകാലമായി പല ദിക്കുകളിലായി വിസ്‌മൃതിയിലാണ്ടു പോയ പഴയ പല സൗഹൃദങ്ങൾക്കും ഈ സംഗമം പുനഃസമാഗമത്തിനു വഴിയൊരുക്കി.
ഉബൈദ് കൂട്ടായ്മ സംസ്ഥാന ഭാരവാഹികളെയും തിരഞ്ഞെടുത്തു
സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ (ചെയർമാൻ), ഉബൈദ് മാസ്റ്റർ ആക്കാടൻ (ജന. കൺവീനർ), ഉബൈദ് പാറക്കൽ നെല്ലായ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. പ്രൊഫ.ഉബൈദ് റഹ്മാൻ കോഴിക്കോട്, ഡോ.ഉബൈദുല്ല അരീക്കോട്, ഉബൈദുല്ല കെ.എം.കാപ്പ് (വൈസ് – ചെയർമാന്മാർ), ഉബൈദ് റഹ്മാനി കൊമ്പം കല്ല്, ഉബൈദുല്ല ടി.എസ്.കോണിക്കിഴി, ഉബൈദ് വി.കെ.വയനാട് (ജോ.കൺവീനർമാർ), ഉബൈദ് തളിപ്പറമ്പ്, കണ്ണൂർ, ഉബൈദ് സി.എം.വടകര, ഉബൈദ് കെ .പടിഞ്ഞാറക്കര, ഉബൈദ് നടുവണ്ണൂർ, ഉബൈദ് ടി.കെ.കരിമ്പം കണ്ണൂർ, ഉബൈദ് വി.കെ.കുളപ്പറമ്പ് (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരാണ് സഹ ഭാരവാഹികൾ.
ഉബൈദ് പാറക്കൽ, ഉബൈദുല്ല ടി.എസ്.കോങ്ങാട്, ഉബൈദ് ബാഖവി, ഉബൈദ് കാര, ഉബൈദ് മടത്തൊടി മേൽകുളങ്ങര, ഉബൈദുള്ള ചെറുകുളം, ഉബൈദ് പരിയാരം, ഉബൈദ് മാങ്ങോട്, ഉബൈദ് മാളിയേക്കൽ പടിക്കൽ, ഉബൈദ് ഇരിങ്ങാട്ടിരി കരുവാരകുണ്ട്, ഉബൈദ് വി.കെ.വയനാട്, ഉബൈദ് കിഴക്കനാടൻ, ഉബൈദ് കറുത്തേടത്ത്, ഉബൈദ് സി.പി, ഉബൈദുല്ല കെ.കെ.നാദാപുരം, ഉബൈദുല്ല മാളിയേക്കൽ, കെ.ഉബൈദുല്ല മാസ്റ്റർ, ഉബൈദ് റഹ്മാനി കൊമ്പം കല്ല്, ഉബൈദുല്ല അൻവരി ആര്യമ്പാവ്, ഉബൈദ് റഹ്മാൻ, ഉബൈദ് അൻവരി പാലോട്ടുപള്ളി, ഉബൈദ് കമാലി ഫൈസി തെയ്യോട്ടുച്ചിറ, ഉബൈദ് പറമ്പിൽ പീടിക, തുടങ്ങിയവർ സംസാരിച്ചു. ഉബൈദ് ആക്കാടൻ സ്വാഗതവും ഉബൈദ് ഇർഫാനി തളിപ്പറമ്പ് നന്ദിയും പറഞ്ഞു.