സഊദിയിൽ 37 ദശലക്ഷം വർഷം പഴക്കമുള്ള തിമിംഗല ഫോസിൽ കണ്ടെത്തി

0
2201

അൽജൗഫ്: സഊദിയിൽ പുരാവസ്തു ഗവേഷക സംഘം 37 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച തിമിംഗലത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറായുള്ള അൽ ജൗഫ് മേഖലയിലാണ് ഇവ കണ്ടെത്തിയതെന്ന് ജിയോളജിക്കൽ സർവേ അറിയിച്ചു. കണ്ടെത്തിയ അവശിഷ്ടങ്ങൾ 37 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച പ്രാകൃത തിമിംഗലത്തിന്റേതാണെന്ന് അതോറിറ്റി സിഇഒ എൻജി: അബ്ദുല്ല അൽ ശംറാനി പറഞ്ഞു. ഈ കണ്ടെത്തലിനെ ചരിത്രപരവും അതുല്യവുമാണെന്നായിരുന്നു അദേഹത്തിന്റെ പ്രതികരണം.

അപ്പർ ഈയോസീൻ കാലഘട്ടത്തിലുള്ളതാണ് കണ്ടെത്തിയ ചരിത്രപരവും പ്രധാനപ്പെട്ടതുമായ ഈ ഫോസിൽ എന്നാണ് കരുതുന്നത്. രാജ്യത്ത് ഇത്തരത്തിലുള്ള കണ്ടെത്തൽ ആദ്യത്തേതാണെന്നും ഗവേഷണ-ശാസ്ത്രീയ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും സംഘം വിശദീകരിച്ചു. ഈ കണ്ടെത്തലുകളുടെ പ്രാധാന്യം കണക്കിലെടുത്ത് ഫോസിലുകൾ ശാസ്ത്രീയ മേഖലയെ സമ്പന്നമാക്കും. കാരണം അവ ചരിത്രപരമായ ഒരു ഫോസിൽ പഠനം സാധ്യമാക്കുന്നതിനാൽ ഭൂമിശാസ്ത്രപരമായ യുഗങ്ങളുടെ രഹസ്യങ്ങളും പുരാതന സമുദ്ര പരിസ്ഥിതികൾ മനസിലാക്കുന്നതിനും സഹായകമാകുമെന്നും സംഘം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here