റിയാദ്: ഈ വർഷം ഹജ്ജിനെത്തുന്നവർ വിവിധ തരത്തിലുള്ള വാക്സിനുകൾ സ്വീകരിക്കേണ്ടി വരുമെന്ന് സഊദി ആരോഗ്യ മന്ത്രാലയം. ഹാജിമാർ കൊവിഡ് വാക്സിന് പുറമെ സീസണൽ ഇൻഫ്ലുവൻസ വാക്സിനേഷനും സ്വീകരിക്കേണ്ടി വരും. എന്നാൽ, ഇവ തമ്മിൽ യാതൊരു വൈരുദ്ധ്യവുമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
50 വയസും അതിൽ മുകളിലുള്ളവർക്കും വാക്സിൻ സ്വീകരിക്കേണ്ട സമയമാണിത്. രണ്ടാം ഡോസ് വാക്സിനായി ഇവർക്ക് ഓട്ടോമാറ്റിക് സന്ദേശം എത്തും. എന്നാൽ സന്ദേശം എത്തിയിട്ടില്ലെങ്കിൽ രണ്ടാമത്തെ ഡോസിനായി അപ്പോയിന്റ്മെന്റ് ലഭിക്കുന്നതിന് അവർ അപേക്ഷിക്കണം.
കൊറോണയിൽ നിന്ന് പ്രതിരോധശേഷി കൈവരിക്കുന്നതിനായി രാജ്യം കൈവരിച്ച പുരോഗതിയുടെ വ്യാപ്തി അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് ഡോസ് കൊറോണ വാക്സിൻ പൂർത്തിയാക്കിയതിന് ശേഷം അത്തരക്കാരിൽ കൊവിഡ് മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.