അനധികൃത ചാരിറ്റി പണപ്പിരിവ്; പ്രവാസികൾ ഉൾപ്പെടെ 26 പേർ പിടിയിൽ

0
2312

റിയാദ്: അനധികൃതമായി ചാരിറ്റി പണപ്പിരിവ് നടത്തിയ കേസിൽ പ്രവാസികൾ ഉൾപ്പെടെ 26 പേർ സഊദിയിൽ പോലീസ് പിടിയിൽ. രാജ്യത്തെ ചാരിറ്റി പ്രവർത്തന നിയമ ലംഘനം നടത്തിയ കേസിൽ പിടിയിയിലായവരിൽ എട്ട് പേരാണ് പ്രവാസികൾ പതിനെട്ട് പേർ സഊദി പൗരന്മാരാണെന്നു മന്ത്രാലയം അറിയിച്ചു.

പണം സ്വീകരിക്കാൻ മതിയായ ലൈസൻസ് ഇല്ലാതെ ഇവർ നിയമ ലംഘന മാർഗ്ഗങ്ങളിലൂടെ ചാരിറ്റി പണം നൽകാൻ ആവശ്യപ്പെടുകയായിരുന്നു. സഊദിയിൽ ചാരിറ്റി പ്രവർത്തനത്തിന് നിലവിൽ കർശന നിയന്ത്രണമാണുള്ളത്. ലൈസൻസ് നേടിയവർക്ക് മാത്രമേ ചാരിറ്റി പ്രവർത്തനം നടത്തുവാനും അതിനായി പണപ്പിരിവിനും അനുമതിയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here