സഊദിയിൽ ഐ ടി മേഖലയിൽ സ്വദേശി വത്കരണത്തിന് തുടക്കമായി

0
997

റിയാദ്: രാജ്യത്തെ സ്വകാര്യമേഖലയിലെ ആശയവിനിമയ, വിവരസാങ്കേതിക മേഖലകളിൽ സ്വദേശി വത്കരണത്തിന് തുടക്കമായി. ചെറുകിട സംരംഭങ്ങൾ ഒഴികെ സ്പെഷ്യലൈസേഷനുകളിൽ അഞ്ചോ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് സ്വദേശിവത്കരണം ബാധകമാണ്. ഇന്ന് മുതൽ ആരംഭിച്ച ആദ്യ ഘട്ടത്തിൽ ഇത്തരം സ്ഥാപനങ്ങളിൽ 25 ശതമാനം സഊദി വത്കരണമാണ് നടപ്പിലാക്കേണ്ടത്.

ഐ ടി മേഖലകളിലെ “കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി എഞ്ചിനീയറിംഗ്,” “ആപ്ലിക്കേഷൻ ഡെവലപ്മെന്റ്, പ്രോഗ്രാമിംഗ്, അനാലിസിസ്”, “ടെക്നിക്കൽ സപ്പോർട്ട്, കമ്മ്യൂണിക്കേഷൻ ടെക്നിക്കൽ” ജോലികൾ ഉൾപ്പെടെയുള്ള തസ്തികകളിലാണ് സ്വദേശി വത്കരണം.

ആശയവിനിമയ, വിവരസാങ്കേതിക മേഖലയിൽ 9,000 തൊഴിലവസരങ്ങൾ നൽകാനും ഇത് കൂടുതൽ ഉത്തേജിപ്പിക്കാനും ആഗ്രഹിക്കുന്നതായി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. കൂടാതെ, ഈ മേഖലകളിൽ നിയമിക്കുന്ന സഊദി പൗരന്മാരിൽ സ്‌പെഷ്യലൈസ്ഡ് പ്രോഫേഷ്നുകൾക്ക് 7,000 റിയാലും സാങ്കേതിക തൊഴിലുകൾക്ക് 5,000 റിയാലും അടിസ്ഥാന ശമ്പളം നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here