തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കൊവിൻ പോർട്ടലിൽ (cowin.gov.in) നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ചേർക്കാനുള്ള സംവിധാനം പ്രവർത്തനക്ഷമമായി. വിദേശയാത്രാ ആവശ്യങ്ങളു ള്ളവർക്ക് ഏറെ ഉപകാരപ്രദമാകുന്നതാണ് ഈ സംവിധാനം. പുതിയ അപ്‌ഡേറ്റ് കഴിഞ്ഞ ദിവസങ്ങളിലാണ് ആക്റ്റിവ് ആയത്. ഇക്കാര്യം ചെയ്യുന്നത് എങ്ങനെ എന്ന വിശദമായി അറിയാം.
1: രണ്ടു ഡോസ് വാക്സിനേഷനും പൂർത്തിയായ ശേഷം കൊവിൻ പോർട്ടലിൽ cowin.gov.in ലോഗിൻ ചെയ്യുക. Raise an Issue എന്ന ഓപ്ഷനു താഴെ Add passport details തുറക്കുക.
2: സിലക്ട് മെംബർ തുറന്ന് പ്രൊഫൈൽ തിരഞ്ഞെടുക്കുക. അടുത്ത കോളത്തിൽ പാസ്പോർട്ട് നമ്പർ നൽകി സബ്‌മിറ്റ് ചെയ്യുക.
3: സബ്‌മിറ്റ് ചെയ്‌തു ഏതാനും മിനിറ്റുകൾക്കുള്ളിൽ അപേക്ഷ അംഗീകരിച്ചുവെന്ന സന്ദേശം ഏതാനും ലഭിക്കും. Track Request എന്ന ഓപ്ഷൻ ഇതിനായി ഉപയോഗിക്കാം. തുടർന്ന് ഡൗൺ ലോഡ് ചെയ്യുമ്പോൾ പാസ്പോർട്ട് എന്ന ഓപ്ഷൻ ഇതിനായി ഉപട്ട് നമ്പർ ചേർത്ത സർട്ടിഫിക്കറ്റ് ആയിരിക്കും ലഭിക്കുക. എന്നാൽ, ഇതടക്കം കൊവിൻ സൈറ്റിലെ എല്ലാ അപ്‌ഡേഷനും ഒരു തവണ മാത്രമേ അനുവദിക്കൂ. പാസ്പോർട്ടിലും കോവിൻ സർട്ടിഫി ക്കറ്റിലും ഒരേ പേരു തന്നെയാണെന്ന് ഉറപ്പാക്കുന്നത് പ്രവാസികൾക്ക് ഏറെ ഗുണം ചെയ്യും.
ഫോൺ നമ്പറുകൾ ഒന്നാക്കാം, ഇതിനായി ചെയ്യേണ്ടത്?
രണ്ടു ഡോസ് വാക്സീന് സ്വി കരിക്കാൻ വ്യത്യസ്ത മൊബൈൽ നമ്പറുകൾ നൽകിയവർക്ക് അക്കൗണ്ടുകൾ ഒരു മൊബൈൽ നമ്പറിന് കീഴിലാക്കാനും സേവനം ഇപ്പോൾ ലഭ്യമാണ്. അതിന്റെ ഘട്ടങ്ങൾ ഇങ്ങനെയാണ്.
1: കൊവിൻ പോർട്ടലിൽ ഫസ്റ്റ് ഡോസ് എടുക്കാൻ ഉപയോഗിച്ച മൊബൈൽ നമ്പർ നൽകി ലോഗിൻ ചെയ്യുക.
Raise an Issue ഓപ്ഷനിലെ Merge Multiple Dose#1 Provisional certificate തുറ ക്കുക. Member Details തുറന്ന് പ്രൊഫൈൽ തിരഞ്ഞെടുക്കുക.
2: ഒന്നാം ഡോസിലെ ബെനിഫിഷ്യറി ഐഡിയും തീയതിയും ദൃശ്യമാകും. (ഇവ സർട്ടിഫിക്കറ്റിൽ കാണാം)
3: Vaccination Dose #2 agm കോളത്തിൽ രണ്ടാം ഡോസ് സർട്ടിഫിക്കറ്റിലെ ഡോസിലെ ബെനിഫിഷ്യറി ഐഡിയും രണ്ടാം ഡോസ് എടുക്കാൻ ഉപയോഗിച്ച മൊബൈൽ നമ്പറും രേഖപ്പെടുത്തുക.
4: I declare… എന്നു തുടങ്ങുന്ന വാചകത്തിന് അടുത്തുള്ള ടിക് മാർക്ക് അടയാളപ്പെടുത്തി Submit Request കൊടുക്കുക. അപേക്ഷ അംഗീകരിക്കുന്ന മുറക്ക് അന്തിമ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
സർട്ടിഫിക്കറ്റിലെ തെറ്റുകൾ തിരുത്താനും Raise an Issue ഓപ്ഷനിലെ Correction in certificate ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ് ഇതേ കുറിച്ച് കൂടുതൽ അറിയുന്നതിന് ഈ ലിങ്ക് തുറക്കുക. “കൊവിൻ വാക്‌സിൻ സർട്ടിഫിക്കറ്റിൽ തിരുത്തലുകൾ നടത്താം, നടപടിക്രമങ്ങൾ അറിയാം”
സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Ct6dOJkNF2jAKzFMVBXcBr