റിയാദ്: ഈ വർഷത്തെ ഹജ്ജ് രജിസ്ട്രേഷൻ പ്രോസസ് രണ്ടാം ഘട്ടം രണ്ട് മണി മുതൽ ആരംഭിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. രണ്ടാം ഘട്ട രജിസ്ട്രേഷൻ ഇലക്ട്രോണിക് രജിസ്ട്രേഷൻ പൂർത്തീകരണം വിവിധ ഘട്ടങ്ങളായാണ് ഒരുക്കിയിരിക്കുന്നത്. രാത്രി പത്ത് മണി വരെയാണ് പാക്കേജുകൾ തിരഞ്ഞെടുക്കുന്നതടക്കമുള്ള കാര്യങ്ങൾക്ക് നൽകിയ സമയം. https://localhaj.haj.gov.sa/ എന്ന സൈറ്റ് മുഖേനയാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടത്.
ആവശ്യമായ കാര്യങ്ങളുടെ ലഭ്യത, നിർദ്ദിഷ്ട മാനദണ്ഡങ്ങളുടെ പൂർത്തീകരണം, ലഭ്യമായ സ്ഥലങ്ങളുടെ ലഭ്യത എന്നിവയെ ആശ്രയിച്ചായിരിക്കും ആളുകൾക്ക് അവസരം നൽകുക.
ശേഷം ലഭ്യമായ പാക്കേജുകൾ പരിശോധിച്ച് ഉചിതമായ പാക്കേജ് ബുക്ക് ചെയ്യുകയും വേണം. അതിനു ശേഷം സേവനങ്ങൾക്കുള്ള ഫീസും ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനമായ സദാദിലൂടെ പനമടച്ചാൽ പെർമിറ്റ് ലഭ്യമാകും.
5.58 ലക്ഷം ആളുകളാണ് പ്രാഥമിക രജിസ്ട്രേഷൻ പൂർത്തീകരിച്ചത്. ഇവരിൽ 59% പുരുഷന്മാരും 41% സ്ത്രീകളുമാണ്. ഇവരിൽ നിന്നാണ് നിന്ന് 60,000 ആളുകളെ തിരഞ്ഞെടുക്കുക.