ജിദ്ദ: ആറു പതിറ്റാണ്ടിലധികം കാലം അറിവിൻ്റെ വെളിച്ചം പകർന്ന് പ്രബോധന വീഥിയിൽ ജീവിതം സമർപ്പിച്ച കർമ്മയോഗിയായിരുന്നു കഴിഞ്ഞ ദിവസം വിട പറഞ്ഞ ശൈഖുൽ ഉലമ എൻ. കെ മുഹമ്മദ് മൗലവിയെന്ന് സഊദി ഐ സി എസ് പ്രസിഡൻ്റ് അഷ്റഫ് തങ്ങൾ ചെട്ടിപ്പടി പറഞ്ഞു. സഊദി ഐ സി എസ് നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വണ്ടൂർ അബ്ദുറഹിമാൻ മൗലവി അദ്ധ്യക്ഷത വഹിച്ചു.
സിറാജുദ്ദീൻ മൗലവി വീരമംഗലം, ഇ. പി അഷ്റഫ് മൗലവി കാളികാവ്, നൗഷാദ് അലി കോടാലിപ്പൊയിൽ, അബൂബക്കർ മൗലവി പോത്ത്കല്ല് തുടങ്ങിയവർ സംസാരിച്ചു.
സിക്രട്ടറി സക്കീർ ഹുസൈൻ വണ്ടൂർ സ്വാഗതവും എ. പി റഫീഖ് ചെട്ടിയാറമ്മൽ നന്ദിയും പറഞ്ഞു.