പ്രവാസികളിൽ പലർക്കും ഓൺലൈനിൽ എങ്ങനെ പാസ്പോർട്ടിന് അപേക്ഷ നൽകാമെന്ന കാര്യങ്ങൾ ഇപ്പോഴും അവ്യക്തമാണ്. പലരും ജനറൽ സർവ്വീസ് ഓഫീസുകളിൽ പോയി പണം നൽകിയാണ് അപേക്ഷ പൂരിപ്പിക്കുന്നത്. എന്നാൽ, വളരെ എളുപ്പത്തിൽ ഓരോരുത്തർക്കും ഇത് പൂരിപ്പിക്കാവുന്നതാണ്. അതിനുള്ള മാർഗങ്ങൾ ഓരോ ഘട്ടങ്ങളായി താഴെ കാണാം.
ആദ്യമായി https://portal5.passportindia.gov.in/Online/index.html എന്ന സൈറ്റിൽ പ്രവേശിക്കണം. ആദ്യമായാണ് അപേക്ഷ നൽകുന്നതെങ്കിൽ രജിസ്റ്റർ ചെയ്യണം. എങ്കിൽ മാത്രമേ അപേക്ഷ നൽകാനാകൂ. തുടർന്ന് താഴെ കൊടുത്ത രൂപത്തിൽ അപേക്ഷ പൂരിപ്പിക്കേണ്ടതാണ്.
