ജിദ്ദ: പി ഡി പി യുടെ പ്രവാസ സംഘടനയായ പീപ്പിൾസ് കൾച്ചറൽ ഫോറം (പി സി എഫ്) സഊദി നാഷണൽ കമ്മറ്റി നിലവിൽ വന്നു. വിവിധ പ്രവിശ്യ കമ്മറ്റികളുടെ സംഘടനാ തെരഞ്ഞെടുപ്പുകൾക്ക് ശേഷമാണ് നാഷണൽ കമ്മറ്റിയെ പാർട്ടി ചെയർമാൻ അബ്ദുന്നാസർ മഅദനി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
നഷണൽ കമ്മറ്റി ഭാരവാഹികൾ: ദിലീപ് താമരക്കുളം (പ്രസിഡൻ്റ്), നിസാം വെള്ളാവിൽ (സെക്രട്ടറി), നജ്മുദ്ദീൻ വൈലത്തൂർ (ട്രഷറർ) എന്നിവരെയും
വൈസ് പ്രസിഡൻറുമാരായി അബൂനാസ് ചങ്ങരംക്കുളം ,റഫീഖ് പാനൂർ, അബ്ദുൽ റസാഖ് മമ്പുറം, ജോയിൻ സെക്രട്ടറിമാരായി ആസാദ് ശാസ്താംകോട്ട, സക്കീർ കൊട്ടുകാട്, ഷാഫി ചാവക്കാട് എന്നിവരെയും തെരെഞ്ഞെടുത്തു. ഉപദേശക സമതിയിലേക്ക് സി പി സലീം ,ഇക്ബാൽ മദീന, അഫ്സൽ മക്ക എക്സിക്യൂട്ടീവ് അംഗങ്ങളായി ആസാദ് തേവലക്കര, മനോജ് രാജ ആലപ്പുഴ, സ്വാലിഹ് മക്ക, ഇക്ബാൽ തെന്നല, ഷാനവാസ് വെമ്പായം എന്നിവരെയും തെരഞ്ഞെടുത്തു.
വെൽഫെയർ വിംഗ് : അബ്ദുള്ള പട്ടാമ്പി, മെഹ്ബൂബ് കായംകുളം, അഷ്റഫ് മൈനാഗപ്പള്ളി. മീഡിയ കൺവീനർ: അഷ്‌റഫ് താമരക്കുളം