റിയാദ്: സഊദി പ്രവാസികളുടെ ജീവിതത്തിന്റെ ഭാഗമായ തവക്കൽനയിൽ മൂന്ന് പുതിയ അപ്ഡേറ്റ് കൂടി കൊണ്ട് വന്നു. എളുപ്പത്തിൽ മൊബൈൽ നമ്പർ മാറ്റുകയോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യാവുന്നതടക്കം മൂന്ന് പരിഷ്കാരങ്ങളാണ് പരിഷ്കരിച്ച ആപിൽ ലഭ്യമാകുക. ഇത് ലഭിക്കാനായി ആപ് അപ്ഡേറ്റ് ചെയ്യണം.
ഹജ്ജ് ഉംറ മന്ത്രാലയവുമായി സഹകരിച്ച് പുണ്യസ്ഥലങ്ങളിൽ പബ്ലിക് ട്രാൻസ്‌പോർട്ടേഷൻ ഉപയോഗിക്കുന്നതിനുള്ള ടിക്കറ്റുകൾ ഇനി മുതൽ ആപ്പ് വഴി കൈവശപ്പെടുത്താൻ സാധിക്കും.
ഓരോരുത്തരുടെയും ആശ്രിതർക്ക് ഹജ്ജിനും ഉംറക്കും അനുമതിക്കായി അപേക്ഷ സമർപ്പിക്കാനും ആപ്പ് വഴി സാധ്യമാണ്. ഇവരുടെ അപേക്ഷ തള്ളിയോ സ്വീകരിച്ചോ എന്ന വിവരവും ആപ്പ് വഴി അറിയാനാകും.
ദുരിതമനുഭവിക്കുന്നവർക്ക് സഊദി റെഡ് ക്രസന്റുമായി സഹകരിച്ച് ആംബുലൻസ് സേവനത്തിനായി തവക്കൽന ആപ്പ്ളിക്കേഷൻ വഴി ആവശ്യപ്പെടാവുന്നതാണ്. സ്വന്തത്തിനോ മറ്റുള്ളവർക്കോ അടിയന്തര സഹായത്തിനായി ഇപ്രകാരം അപേക്ഷ നൽകാൻ കഴിയും.
ഉപയോക്താക്കളുടെ മൊബൈൽ നമ്പർ മാറുകയോ നഷ്ടപ്പെടുകയോ മറ്റോ ചെയ്യുമ്പോൾ അത് ആപ്പ്ളിക്കേഷനിൽ അപ്ഡേറ്റ് ചെയ്യാനും പുതിയ സേവനത്തിലൂടെ സാധിക്കും. ഇതിനായി ആപ്പ്ളിക്കേഷനിൽ ലോഗിൻ ചെയ്യുന്നതിന് മുമ്പായി Help എന്ന ഐക്കണിൽ ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.