റിയാദ്: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കാനായി ഇത് വരെ രജിസ്റ്റർ ചെയ്തത് 5.582 ലക്ഷം ആളുകളാണെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അന്തിമ രജിസ്ട്രേഷനും പാക്കേജുകൾ തിരഞ്ഞെടുക്കുന്നതിനുമുള്ള രണ്ടാം ഘട്ടം നാളെയാണ് നടക്കുക.
ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് പാകേജുകൾ തിരഞ്ഞെടുക്കാനായി സന്ദേശം ലഭിച്ചാൽ മൂന്ന് മണിക്കൂറിനുള്ളിൽ പണം അടച്ച് ഇത് ഉറപ്പ് വരുത്തണം. അല്ലെങ്കിൽ മറ്റുള്ളവർക്ക് അവസരം നൽകും.
പ്രാരംഭ ഘട്ട രജിസ്ട്രേഷൻ അവസാനിക്കുന്നതുവരെ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 558.2 ആയിരം ആണെന്നും 59 ശതമാനം പുരുഷന്മാരും 41 ശതമാനം സ്ത്രീകളാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ആദ്യ ഘട്ട രജിസ്ട്രേഷൻ പൂർത്തിയായപ്പോൾ രജിസ്റ്റർ ചെയ്തവരിൽ 38 ശതമാനം പേർ (31-40 വയസ്), 26% (30-21) വയസ്, 20% (41-50) വയസ്, 11% (51-60), 3 % 20 വയസ്, വയസ്സിന് താഴെയുള്ളവരുമാണ്. 2% പേർ 60 വയസ്സിനു മുകളിലുള്ളവരാണ്.