ഏതോപ്യ വഴി സഊദിയിലേക്ക് പോകാം, വിസ സ്റ്റാമ്പ് ചെയ്ത് നൽകുമെന്ന് എംബസി

0
4043

ന്യൂഡൽഹി: സഊദിയിലേക്ക് എത്യോപ്യ വഴി പോകുന്നവർക്ക് ആശ്വാസമായി ഏതാപ്യൻ എംബസി സർക്കുലർ. എത്യോപ്യ വഴി മറ്റു രാജ്യങ്ങളിൽ ടൂറിസ്റ്റ് വിസകളും ട്രാൻസിറ്റ് വിസകളും എത്യോപ്യൻ എംബസിയിൽ നിന്ന് സ്റ്റാമ്പ് ചെയ്ത് നൽകുമെന്ന് ഡൽഹിയിലെ ഏതോപ്യൻ എംബസി അറിയിച്ചു.

അതേ സമയം ഇ-വിസ സർവീസ് മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ നിർത്തി വെച്ചിട്ടുണ്ടെന്നും എംബസി അറിയിച്ചു. എന്നാൽ, ഇത് ഉടൻ തന്നെ പുനഃസ്ഥാപിച്ചേക്കും. നിലവിലെ സാഹചര്യത്തിൽ ഏതോപ്യ വഴിയുള്ള സഊദി യാത്ര താത്കാലികമായി അവസാനിച്ച സമയത്താണ് ആശ്വാസമായി എംബസിയിൽ നിന്ന് ഇത്തരമൊരു വാർത്ത ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here