ന്യൂഡൽഹി: സഊദി അറേബ്യയിലെ യാമ്പുവിൽ രണ്ട് തൊഴിലാളികൾ സ്പോൺസറുടെ തടങ്കലില്ലെന്ന് റിപ്പോർട്ട്. ഇവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ പ്രസിഡന്റ്റിന് പ്രാദേശിക പാർട്ടി നേതൃത്വം അപേക്ഷ നൽകി മതി രാജസ്ഥാനില്‍നിന്നുളള തൊഴിലാളികള്‍ക്കുവേണ്ടി പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പരാതി നല്‍കിയത്. ഏപ്രില്‍ അവസാനത്തോടെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയെങ്കിലും യാമ്പുവിലെ തൊഴിലുടമ അതിനു അനുവദിക്കാതെ തടങ്കലിലാക്കിയെന്നും പരാതിയില്‍ ചൂണ്ടികാട്ടി.
ബുണ്ടി ജില്ലയിലെ ഗഫാര്‍ മുഹമ്മദ് (49), ഭരത്പൂര്‍ ജില്ലയിലെ വിശ്രം ജാദവ് (46) എന്നിവര്‍ മൂന്ന് വര്‍ഷം മുമ്പാണ് സഊദിയിലേക്ക് പോയതെന്നും ഇവരുടെ കരാര്‍ 2020 നവംബറില്‍ അവസാനിച്ചുവെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
പിഎംഒ വെബ്‌സൈറ്റിൽ 2021 ഏപ്രിൽ 3 നു പിഎംഒപിജി / ഡി / 2021/0105100 എന്ന നമ്പറിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഏപ്രിൽ 26 ന് കേസ് അവസാനിപ്പിച്ചതായി അറിയിച്ചു. സ്പോൺസർ അവർക്ക് മാസാവസാനത്തോടെ പുറത്തുകടക്കാൻ അനുമതി നൽകുമെന്ന് അറിയിച്ചതിനെ തുടർന്നായിരുന്നു ഇത്. “രണ്ട് ഇന്ത്യക്കാരും ഇപ്പോഴും തടങ്കലിൽ ആണ് കഴിയുന്നതെന്നും നാല് ദിവസം മുമ്പ് താൻ അവരോട് ഫോണിൽ സംസാരിച്ചിരുന്നുവെന്നും കോൺഗ്രസിന്റെ ബുണ്ടി ജില്ലാ വൈസ് പ്രസിഡന്റ് ചർമേഷ് ശർമ പറഞ്ഞു. മറ്റ് തൊഴിലാളികൾ നൽകുന്ന സഹായങ്ങളിൽ നിന്നാണ് രണ്ട് തൊഴിലാളികൾക്കും ജീവൻ നിലനിർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.