റിയാദ്: അഞ്ച് നേരത്തെ നിസ്കാരങ്ങൾക്ക് കടകൾ അടക്കരുതെന്നാവശ്യപ്പെട്ട് നടത്താനിരുന്ന ശൂറ കൗൺസിൽ ചർച്ച നീട്ടി വെച്ചു. സഊദി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാല് ശൂറ കൗൺസിൽ അംഗങ്ങളാണ് വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്കാരം ഒഴികെ നിർബന്ധ നിസ്കാരങ്ങളിൽ കടകൾ അടക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നത്. തിങ്കളാഴ്ച നടക്കുന്ന ശൂറ കൗൺസിൽ യോഗത്തിൽ ഇക്കാര്യം വോട്ടിനിട്ട് തീരുമാനിക്കുമെന്നായിരുന്നു റിപ്പോർട്ട്.
ശൂറ കൗൺസിൽ അംഗങ്ങളായ അതാ അൽ സുബൈതി, ഡോ: ഫൈസൽ അൽ ഫാദിൽ, ഡോ: ലത്തീഫ അൽ ഷഅലൻ, ഡോ: ലത്തീഫ അൽ അബ്ദുൽ കരിം എന്നിവരാണ് നിസ്കാര സമയങ്ങളിൽ കടകൾ അടക്കരുതെന്ന നിർദേശം മുന്നോട്ട് വെച്ചത്.
സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകുക
