ഉംറ തീർഥാടനം ഈ മാസം അവസാനം വരെ

0
1286

മക്ക: ഈ വർഷത്തെ ഉംറ തീർഥാടനം ഈ മാസം അവസാനം വരെ ഉണ്ടാകുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. “തവക്കൽന”, “ഉംറ” ആപ്ലിക്കേഷനുകൾ വഴി ഹജ്ജ് തീർഥാടകരല്ലാത്തവർക്കായി ഉംറ നിർവഹിക്കാനുള്ള അവസാന തീയതി ദുൽഖഅദ് അവസാന ദിനമായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവിൽ ദുൽഖഅദ മാസം അവസാനിക്കുന്നതുവരെ ഉംറ നിർവഹിക്കുന്നതിന് രജിസ്റ്റർ ചെയ്യാനും കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു.

ഈ വർഷത്തെ ഹജ്ജ് ചെയ്യാനുള്ള അപേക്ഷ സ്വീകരിക്കുന്നത് ദുൽഖഅദ് 13 വരെയാണ്. 15 ന് തിരഞ്ഞെടുത്തവർക്ക് പണം അടച്ച് പാകേജുകൾ തിരഞ്ഞെടുക്കുവാനായി സന്ദേശം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here