ജിദ്ദ: നിലമ്പൂർ മൂത്തേടം ചെട്ടിയാരങ്ങാടി സ്വദേശി കൊല്ലറമ്പൻ ഉസ്മാൻ (49) കോവിഡ് ചികിൽസയിലിരിക്കെ വ്യാഴാഴ്ച കാലത്ത് ജിദ്ദയിൽ മരണപ്പെട്ടു.
കോവിഡ് പോസിറ്റീവ് ആയ ശേഷം കിംഗ് ഫഹദ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കഴിഞ്ഞ 25 വർഷമായി സൗദിയിലുള്ള ഉസ്മാൻ ബേക്കറി ജീവനക്കാരനായിരുന്നു.
പരേതനായ കൊല്ലറമ്പൻ അബൂബക്കറിന്റെ മകനായ ഉസ്മാൻ അവസാന അവധി കഴിഞ്ഞ് വന്നിട്ട് മൂന്ന് വർഷമായിരുന്നു. നാട്ടിൽ പോകാനുള്ള തയാറെടുപ്പിനിടെയാണ് കോവിഡ് ബാധിതനായത്.
ഭാര്യ: ഫൗസിയ, മക്കൾ: ഉനൈസ് ബാബു, ജഹാന ഷറിൻ, ഫാതിമ നിൻസാന, മുഹമ്മദ് മുബീനുൽ ഹഖ്, മെഹദിയ
നിയമ നടപടിക്രമങ്ങൾക്കു ശേഷം വ്യാഴാഴ്ച വൈകുന്നേരം ദഹബാൻ ഖബർസ്ഥാനിൽ മറവു ചെയ്തു. ഐസിഎഫ് വെൽഫെയർ വിംഗ് ചീഫ് അബ്ബാസ് ചെങ്ങാനിയുടെ നേതൃത്വത്തിൽ ഡോക്യുമെൻ്റേഷൻ വർക്കുകൾ പൂർത്തിയാക്കി. ഹാഫിള് ഫൈസി ജനാസ നിസ്ക്കാരത്തിന് നേതൃത്വം നൽകി.