റിയാദ്: സഊദിയിൽ പള്ളികളിൽ വെച്ച് മയ്യത്ത് നിസ്കാരം നടത്താൻ മതകാര്യ മന്ത്രാലയം അനുമതി നൽകി. ആരോഗ്യ മന്ത്രാലയ അനുമതിയോടെ കർശന മാനദണ്ഡങ്ങൾ പാലിച്ച് മയ്യത്ത് നിസ്കാരം നടത്തുവാനാണ് അനുമതി നൽകിയിരിക്കുന്നത്. നിബന്ധനകൾ പാലിച്ച് പള്ളികളിൽ വെച്ച് മയ്യയ്ത്ത് നിസ്കാരങ്ങൾ നടത്താമെന്നു ഇസ്‌ലാമിക കാര്യ മന്ത്രി അയച്ച സർക്കുലറിൽ വ്യക്തമാക്കി.
മയ്യത്ത് നിസ്കാരം നടത്തുന്ന പള്ളികളിൽ ഒന്നിലധികം വാതിലുകൾ ഉണ്ടായിരിക്കണം, ഇവ മയ്യത് നിസ്കാര സമയങ്ങളിൽ തുറന്നിടണം, മയ്യത്ത് പള്ളികളിൽ കയറ്റാൻ ഒരു വാതിൽ നിജപ്പെടുത്തണം, അതിലൂടെ മയ്യത്തിന്റെ അടുത്ത ബന്ധുക്കൾക്ക് മാത്രമായിരിക്കണം, അത് തന്നെ മയ്യത് കടത്താൻ മാത്രമായിരിക്കണം അനുമതി, മയ്യത്തിന്റെ കുടുബങ്ങളും മറ്റുള്ളവരും തമ്മിൽ സ്വഫ്ഫുകൾക്കിടയിൽ രണ്ടര മീറ്റർ ദൂരം അകലം പാലിക്കണം,
നിര്ബന്ധ നിസ്കാര സമയങ്ങളിൽ മയ്യത്ത് നിസ്കാരം പള്ളിക്ക് പുറത്ത് വെച്ചായിരിക്കണം നടത്തേണ്ടത്, നിര്ബന്ധ നിസ്കാര സമയങ്ങളുടെ ഒരു മണിക്കൂർ മുമ്പോ ശേഷമോ മാത്രമേ പള്ളിക്കുളിൽ വെച്ച് മയ്യത്ത് നിസ്കാരം നടത്താവൂ, ഒരേ സമയം മൂന്നിലധികം മയ്യത്ത് നിസ്കാരം നടത്തരുത്, മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ഒന്നണിലധികം സൂപ്പർ വൈസർമാർ പള്ളികളിൽ ഉണ്ടായിരിക്കണം, തുടങ്ങിയ നിർദേശങ്ങളാണ് ഇസ്‌ലാമിക കാര്യ മന്ത്രാലായം നിർദേശിച്ചിരിക്കുന്നത്