ഹജ്ജ് ബുക്കിംഗ് നാളെ മുതൽ

0
2229

റിയാദ്: നാളെ മുതൽ ഈ വർഷത്തെ ഹാജിമാർക്കായുള്ള ബുക്കിംഗ് ആരംഭിക്കുമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച ഉച്ചക്ക് ഒരു മണി മുതൽ ബുധനാഴ്ച വൈകുന്നേരം പത്ത് മണി വരെയാണ് ഹജ്ജ് രജിസ്ട്രേഷൻ ഉണ്ടാകുക. ഇതിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ നാളെ വൈകുന്നേരം മുതൽ പ്രവർത്തന ക്ഷമമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, നേരത്തെയുള്ള രജിസ്ട്രേഷന് മുൻ‌ഗണനയില്ലെന്ന് മന്ത്രാലയം അറിയിച്ച. പാക്കേജുകൾ ബുക്കിംഗും വാങ്ങലും ദുൽഖഅദ പതിനഞ്ച് വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ ആയിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഈ വർഷം സഊദിക്കകത്തെ സ്വദേശികളും വിദേശികളും ഉൾപ്പെടെ അറുപതിനായിരം പേർക്ക് മാത്രമാണ് ഹജ്ജിനു അനുമതി നൽകുക. വിദേശ രാജ്യങ്ങളിൽ നിന്നും ഹാജിമാർ ഉണ്ടാകുകയില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here