പുളിക്കൽ ഏരിയ റിയാദ് കൂട്ടായ്മ അലവിക്കുട്ടി ഒളവട്ടൂരിന് സ്നേഹാദരം നൽകി

0
865

റിയാദ്: പുളിക്കൽ ഏരിയ റിയാദ് കൂട്ടായ്മയുടെ മുഖ്യ രക്ഷാധികാരിയും, മൂന്ന് പാതോറ്റാണ്ടോളം റിയാദിലെ മത രാഷ്ട്രീയ സാമൂഹിക-സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന അലവിക്കുട്ടി ഒളവട്ടൂരിന് പുളിക്കൽ ഏരിയ റിയാദ് കൂട്ടായ്മ (പാർക്) സ്നേഹാദരം നൽകി. പാർക്ക് പ്രസിഡന്റ് സഹീർ എം ഡി അധ്യക്ഷനായുള്ള സംഗമത്തിൽ ആന്തിയൂർകുന്ന് റിയാദ് പ്രവാസി കൂട്ടായ്മയുടെ ജനറൽ സെക്രട്ടറി യാർബാസ് ആന്തിയൂർകുന്ന് ഉദ്ഘാടനം ചെയ്തു.

പുളിക്കൽ ഏരിയ റിയാദ് കൂട്ടായ്മയുടെ ആദരോപഹാരം ഉപദേശക സമിതി അംഗം ഷറഫു പുളിക്കൽ അലവിക്കുട്ടി ഒളവട്ടൂരിന് നൽകി. പുളിക്കൽ ഏരിയ റിയാദ് കൂട്ടായ്മക്ക് വേണ്ടി ഭാരവാഹികളായ മൊയ്‌തീൻ കുട്ടി, മുഹമ്മദ് ഏകെ, അനസ് പുളിക്കൽ, വഹാബ് ആന്തിയൂർകുന്ന്, മൂന്നാസ് പെരിയമ്പലം, ഷാജി എം ഡി, ബാസിൽ, മുനീർ, അസ്ഫർ, എന്നിവർ ആശംസകൾ അർപ്പിച്ചു. ആദരോപഹാരത്തിനു അലവിക്കുട്ടി ഒളവട്ടൂർ നന്ദി പറഞ്ഞു സംസാരിച്ചു. ജനറൽ സെക്രട്ടറി ലത്തീഫ് ഏകെ സ്വാഗതവും, ബാസിൽ പി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here