Thursday, 12 September - 2024

എടവണ്ണ പാലിയേറ്റീവിന് ഓക്സിജൻ സിലിണ്ടറുകൾ കൈമാറി

ജിദ്ദ: ജിദ്ദയിലെ എടവണ്ണ പ്രദേശത്തുള്ളവരുടെ കൂട്ടായ്മയായ ജിദ്ദ-എടവണ്ണ മഹല്ല് കമ്മിറ്റി എടവണ്ണ പാലിയേറ്റീവിന് ഒമ്പതോളം ഓക്സിജൻ സിലിണ്ടറുകളും അനുബന്ധ സാമഗ്രികളും നൽകി.

എടവണ്ണ പാലിയേറ്റീവ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ജിദ്ദ – എടവണ്ണ മഹല്ല് കമ്മിറ്റി പ്രസിഡന്റ്‌ വി.പി സാദിഖിൽ നിന്നും എടവണ്ണ പാലിയേറ്റീവ് സെക്രട്ടറി കരീം സുല്ലമി ഓക്സിജൻ സിലിണ്ടറുകളും അനുബന്ധ സാമഗ്രികളും ഏറ്റുവാങ്ങി.

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നാട്ടിൽ നിരവധി പേർക്ക് കൊവിഡ് ബാധിക്കുകയും കൂടുതൽ പേർ ക്വാറന്റയിനിൽ ആവുകയും ചെയ്ത അവസ്ഥയിൽ ജിദ്ദ കമ്മിറ്റി ഭാരവാഹികളായ മദാരി സക്കീർ, ടി. പി ഇഖ്ബാൽ മാസ്റ്റർ, റിഷാദ് പറമ്പൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ജിദ്ദ എടവണ്ണ മഹല്ല് കമ്മിറ്റി മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടുള്ള പാതയിലാണെന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ടന്ന് കരീം സുല്ലമി പറഞ്ഞു. ഇക്കാലത്ത് ഏറ്റവും ആവശ്യമായ ഓക്സിജൻ സിലിണ്ടറുകൾ എടവണ്ണ പാലിയേറ്റീവ് ക്ലിനിക്കിന് ലഭിക്കുക വഴി അത് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്നത് ക്ലിനിക്കിനെ ആശ്രയിക്കുന്ന പാവപ്പെട്ട രോഗികൾക്ക് ആയിരിക്കുമെന്നും അദ്ദേഹം വ്യകത്മാക്കി.

കാലങ്ങളായി വിവിധ തരത്തിലുള്ള രോഗങ്ങൾക്ക് ചികിത്സ തേടുകയും അതിന്റെ വേദന കടിച്ചമർത്തി ജീവിതം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്ന ഒട്ടേറെ ഹതഭാഗ്യർക്ക് ആശ്രയമാണ് എടവണ്ണ പാലിയേറ്റീവ് ക്ലിനിക്. വിദഗ്ധ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സൗജന്യ സേവനവും, പാലിയേറ്റീവ് ക്ലിനിക്കിൽ 24 മണിക്കൂറും സേവനം ചെയ്യുന്ന സന്നദ്ധപ്രവർത്തകരും എടവണ്ണ പാലിയേറ്റീവ് ക്ലിനിക്കിനെ വേറിട്ട് നിർത്തുന്നു.

ജിദ്ദ – എടവണ്ണ മഹല്ല് കമ്മിറ്റി എക്സിക്യൂട്ടീവ് ഭാരവാഹികളായ സക്കീർ കാലൂൻറകത്ത്, പി. കെ ഷൈജു, സമീർ കടവത്ത്, പി. സി ജമാൽ, സാജിദ് ബാബു, അഷ്ക്കാൻ പുളിക്കൽ, റാഫി മദാരി എന്നിവരും പാലിയേറ്റീവ് ഭാരവാഹികളായ കരീം മൗലവി, സൈഫുദ്ദീൻ, ഡോ. ഷാഹിറ ഹർഷാദ്, കെ. വി ഷാജി, ആരിഫ് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

Most Popular

error: