Sunday, 6 October - 2024

മാറാക്കര സി. എച്ച് സെന്റർ ഭാരവാഹികളെ അഭിനന്ദിച്ചു

ജിദ്ദ: കൊവിഡ് വ്യാപനം തടയാൻ വേണ്ടി സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൌണും പെട്ടെന്നുള്ള കനത്ത മഴയും കാരണം പട്ടിണിയിലായ തീരദേശ പ്രദേശങ്ങളിൽ ചക്കയും കപ്പയും വിതരണം ചെയ്ത മാറാക്കര സി. എച്ച് സെന്റർ ഭാരവാഹികളെയും അതിന് നേതൃത്വം നൽകിയവരെയും മാറാക്കര സി. എച്ച് സെന്റർ ജിദ്ദ ചാപ്റ്റർ അഭിനന്ദിച്ചു. ലോക്ക് ഡൗണും വെള്ളപ്പൊക്കവും കാരണം ജോലിയും വരുമാനവുമില്ലാതെ പട്ടിണിയിലായ മത്സ്യതൊഴിലാളികൾക്ക് തല്ക്കാലം വിശപ്പടക്കാൻ ഇത് സഹായകരമാണ്.

മുമ്പ് പ്രളയം ഉണ്ടായപ്പോഴും മത്സ്യ തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും പ്രവാസികളുടെ കൂടെ സഹകരണത്തോടെ ഭക്ഷണ സാധനങ്ങൾ, വസ്ത്രം തുടങ്ങിയവമാറാക്കര സി. എച്ച് സെന്റർ പ്രവർത്തകർ വിതരണം ചെയ്തിരുന്നു. രോഗികളെ സഹായിക്കുന്നതോടൊപ്പം പട്ടിണി കിടക്കുന്നവരെയും സഹായിക്കുന്ന മാറാക്കര സി.എച്ച് സെന്ററിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് ജിദ്ദ ചാപ്റ്റർ ചെയർമാൻ നാസർ ഹാജി കാടാമ്പുഴ, ജനറൽ കൺവീനർ മുജീബ് റഹ്മാൻ നെയ്യത്തൂർ, ട്രഷറർ ഹംസ ഹാജി നെയ്യത്തൂർ എന്നിവർ പറഞ്ഞു.

Most Popular

error: