Friday, 13 December - 2024

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ വിദൂര സേവന സംവിധാനം തുടങ്ങി

ജിദ്ദ: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഈയിടെ വികസിപ്പിച്ച സ്മാർട്ട് ഫോൺ അപ്ലിക്കേഷൻ വഴി വിർച്വൽ അപ്പോയിന്റ്മെന്റ് സിസ്റ്റം (വാസ്) ആരംഭിച്ചു. കോൺസുലേറ്റിനെ നേരിട്ട് സമീപിക്കാതെ തന്നെ പ്രശ്നങ്ങൾ അവതരിപ്പിക്കാനും പരിഹരിക്കാനുമുള്ള സംവിധാനമാണിത്. സാധാരണ കോൺസുലേറ്റ് പ്രവർത്തനങ്ങ്ൾക്ക് പുറമെയാണ് പുതിയ സംവിധാനം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ഐ ഒ സി യിലും ഇന്ത്യ ഇൻ ജിദ്ദ എന്ന് ടൈപ് ചെയ്താൽ അപ്ലിക്കേഷൻ ലഭ്യമാകും. ഇത് വഴി വിർച്വൽ അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യാം.

ആപ്പ്ളിക്കേഷനിലെ ബുക്ക് അപ്പോയിന്മെന്റ് എന്ന വിഭാഗമാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്. സന്ദര്ശകന് അനുയോജ്യമായ തീയതിയും സമയവും ഇവിടെ തെരെഞ്ഞെടുത്ത് ബുക്ക് ചെയ്യാം. അനുവദിക്കപ്പെട്ട സമയത്ത് കോൺസുലേറ്റ് ഉദ്യോഗസ്ഥർ സൂം വീഡിയോ വഴിയോ മറ്റു കോൾ ആപ്പ്ളിക്കേഷനിലൂടെയോ പ്രവാസികളുമായി സംവദിക്കും. എന്താണോ ആവശ്യം അത് ഈ സമയത്ത് അവതരിപ്പിക്കാവുന്നതാണ്. ചോദ്യങ്ങൾ ചോദിക്കാനും ആശങ്കകൾ അറിയിക്കാനും പ്രവാസികൾക്ക് ഇത് വഴി സാധിക്കും. എന്നാൽ ബുക്ക് ചെയ്യുന്ന വ്യക്തിയുടെ മൊബൈലിൽ കോൾ ആപ്പ്ളിക്കേഷനുകൾ ഉണ്ടായിരിക്കണം. വിസ, പാസ്പോര്ട്ട്, അറ്റസ്റ്റേഷൻ, ഒ സി ഒ, ജയിൽ, മരണവുമായി ബന്ധപ്പെട്ട നഷ്ട പരിഹാരം, കാണാതായ കേസുകൾ, ഫൈനൽ എക്സിറ്റ് തുടങ്ങിയ പ്രശ്ങ്ങളെല്ലാം ഓൺലൈനിലൂടെ കൈകാര്യം ചെയ്യുമെന്ന് കോൺസുലേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

കൊവിഡ് പ്രത്യേക സാഹചര്യത്തിലാണ് ഇങ്ങനെയൊരു സംവിധാനം ആരംഭിച്ചതെന്നും കോൺസുലേറ്റിന്റെ പരിധിയിലുള്ള ഇന്ത്യൻ സമൂഹത്തിന് കോൺസുലേറ്റുമായി ബന്ധം സ്ഥാപിക്കുന്നതിന് പുതിയ സംവിധാനം ഏറെ സഹായിക്കുമെന്നും കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു. കോൺസുലേറ്റും ഇന്ത്യൻ സമൂഹവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് ഇത് വഴി ലക്ഷ്യമിടുന്നത്.

തബൂക്, അബഹ, ജിസാൻ, നജ്‌റാൻ, മദീന, യാമ്പു തുടങ്ങി വിദൂര സ്ഥലങ്ങളുള്ളവർക്ക് ജിദ്ദയിലെ കോൺസുലേറ്റുമായി ബന്ധപ്പെടാനുള്ള സുവർണ്ണാവസരം കൂടിയാണ് ഇത്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ ഈ പുതിയ സംവിധാനം വിദൂര സ്ഥലങ്ങളിലുള്ളവർക്കും ജോലിത്തിരക്കുള്ളവർക്കും വലിയ സൗകര്യമാണ്.

Most Popular

error: