Friday, 13 December - 2024

ഇന്ത്യ-യുഎഇ വിമാന വിലക്ക് വീണ്ടും നീട്ടി

ദുബൈ: ഇന്ത്യയിൽ നിന്നും യുഎഇ യിലേക്കുള്ള വിമാന വിലക്ക് വീണ്ടും നീട്ടി. ജൂൺ പതിനാല് വരെയാണ് നീട്ടിയതെന്ന് എമിറേറ്റ്സ് എയർവേയ്‌സ് അറിയിച്ചു. ഈ മാസം 31 വരെയായായിരുന്നു നേരത്തെ നീട്ടിയിരുന്നത്. ഇത് അവസാനിക്കാരിനിരിക്കെയാണ് പുതിയ തീരുമാനം.

ഇതോടെ ഇന്ത്യയിൽ നിന്നും ദുബൈയിൽ എത്തേണ്ട യാത്രക്കാർക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. മറ്റു പല രാജ്യങ്ങളിൽ 14 ദിവസം വരാനുള്ള ശ്രമവും മലയാളികൾ തുടങ്ങിയിട്ടുണ്ട്.

Most Popular

error: