സഊദി സാധാരണ നിലയിലേക്ക്, ഓഗസ്‌റ്റ് മുതൽ സ്‌കൂളുകളും തുറക്കും

0
3541

റിയാദ്: സഊദി അറേബ്യ കൊവിഡ് പ്രതിസന്ധിയിൽ നിന്ന് മുക്തമായി സാധാരണ നിലയിലേക്ക് അടുക്കുന്നു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വനിതാ, പുരുഷ അധ്യാപകർ സ്‌കൂളുകളിൽ എത്തുമെങ്കിലും ഏതൊക്കെ ക്ളാസുകളിൽ ഉള്ള വിദ്യാർത്ഥികൾക്കാണ് പ്രവേശനം നൽകുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. രാജ്യത്തെ ആരോഗ്യ മേഖലയിലെയും വിദ്യാഭ്യാസ മേഖലയിലെയും പ്രത്യേക കമ്മിറ്റിയായിരിക്കും ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുക.

വിമാന സർവ്വീസുകൾ ആരംഭിച്ചതോടൊപ്പം ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ പ്രഖ്യാപനത്തോടെ രാജ്യം പഴയ നിലയിലേക്ക് പോകുന്നുവെന്നതിന്റെ സൂചനയാണ് നൽകുന്നത്. എങ്കിലും ആരോഗ്യ പ്രതിരോധ നടപടികളിൽ വിട്ടു വീഴ്ച്ച പാടില്ലെന്നും മാസ്‌കുകൾ ധരിക്കുകയും കൂട്ടം കൂടുകയും ചെയ്യരുതെന്നും . മുന്നറിയിപ്പുണ്ട്. രാജ്യത്തെ മുഴുവൻ ആളുകൾക്കും ആദ്യ ഡോസ് വാക്‌സിൻ നൽകാനുള്ള പ്രത്യേക പദ്ധതി ഊർജ്ജിതമായി നടക്കുകയാണ്. ഇതിന് ശേഷമായിരിക്കും രണ്ടാം ഡോസ് വാക്‌സിൻ വിതരണം വ്യാപകമാകുക. ഇതിനകം തന്നെ 11,869,813 പേർക്കാണ് വാക്‌സിൻ നൽകിയിരിക്കുന്നത്. മുഴുവൻ ആളുകളിലേക്കും വാക്‌സിൻ എത്തുന്നതോടെ രാജ്യം പഴയ നിലയിലേക്ക് എത്തുമെന്ന് തുടക്കത്തിൽ തന്നെ അധികൃതർ വെളിപ്പെടുത്തിയിരുന്നു.

 

കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം👇

https://chat.whatsapp.com/JyMkmfy1qAw1RmDZkwIAeg

LEAVE A REPLY

Please enter your comment!
Please enter your name here