ജിദ്ദ: ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ റമദാൻ കാംപയിനിന്റെ ഭാഗമായി സി. എച്ച് സെന്റർ, ശിഹാബ് തങ്ങൾ റിലീഫ് സെൽ എന്നിവയിലേക്ക് അൽ വഹ ഏരിയ കെഎംസിസി പ്രവർത്തകർ സ്വരൂപിച്ച സംഖ്യ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സി.എ റസാഖ് മാസ്റ്റർക്ക് കുഞ്ഞാലി കുമ്മാളിൽ കൈമാറി. കെഎംസിസി സെൻട്രൽ കമ്മിറ്റി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഷൌക്കത്ത്, മുജീബ് റഹ്‌മാൻ, യൂസുഫ് പട്ടാമ്പി തുടങ്ങിയവർ സംബന്ധിച്ചു. ഫണ്ട് സമാഹാരണവുമായി സഹകരിച്ച എല്ലാവർക്കും അൽ വഹ ഏരിയ കെഎംസിസി ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.