Saturday, 27 July - 2024

ഏറെ ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിൽ നേപ്പാളിൽ കുടുങ്ങിയ മലയാളികൾ സഊദിയിലേക്ക്, ആദ്യ സംഘം ഇന്നിറങ്ങും

കാഠ്മണ്ഡു: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്ക് സഊദിയിലേക്ക് വഴിയൊരുങ്ങി. മലയാളികൾ ഉൾപ്പെടെയുള്ള ആദ്യ സംഘം സഊദിയിലേക്ക് തിരിക്കാനായി ബോർഡിങ്‌ പാസ് കരസ്ഥമാക്കി എയർപോർട്ടിൽ കാത്തിരിക്കുകയാണ്. ഇന്ത്യൻ എംബസിയിയുടെ ഇടപെടലിനെ തുടർന്ന് നേപ്പാൾ ഗവണ്മെന്റിന്റെ പ്രത്യേക അനുവാദത്തെ തുടർന്നാണ് ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായി നേപ്പാളിൽ കുടുങ്ങിയവർ സഊദിയിലേക്ക് തിരിക്കുന്നത്.

ആദ്യ സംഘം ഇന്ന് പ്രാദേശിക സമയം 11:40 ന് പുറപ്പെടുന്നതിന് പുറമെ ഇന്നും നാളെയുമായി കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ ഇന്ത്യക്കാരുമായി നേപ്പാളിൽ നിന്ന് സഊദിയിൽ എത്തും. നേപ്പാൾ എയർ, ഹിമാലയ എയർ വിമാനങ്ങൾക്കാണ് ചാർട്ടേഡ് സർവ്വീസുകൾക്ക് അനുമതി നൽകിയിട്ടുള്ളത്.

ഇന്ത്യലേക്ക് നേരിട്ടുള്ള വിമാന സർവീസ് ഇല്ലാത്തതിനെ തുടർന്ന് ദുബൈ വഴിയായിരുന്നു കൂടുതൽ മലയാളികളും സഊദിയിലേക്ക് എത്തിയിരുന്നത്. എന്നാൽ, ഈ വഴി അടഞ്ഞതോടെ കൂടുതൽ പേരും നേപ്പാൾ തിരഞ്ഞെടുക്കുകയായിരുന്നു. ഇതിനിടെയാണ് നേപ്പാൾ നിയന്ത്രണങ്ങൾ കർശനമാക്കിയതും വിമാന സർവ്വീസുകൾക്ക് വിലക്കെർപ്പെടുത്തിയതും. ഇതേ തുടർന്ന് ഇവിടെ എത്തിയവർ കുടുങ്ങുകയയിരുന്നു.

ഇതിനിടെ പലരും ഇന്ത്യയിലേക്ക് തിരിച്ചു പോകുകയും ചെയ്തിരുന്നുവെങ്കിലും ലക്ഷങ്ങൾ മുടക്കി ഇവിടെ എത്തിയ മലയാളികൾ അടക്കമുള്ള നിരവധി പേർ എന്ത് ചെയ്യണമെന്നറിയാതെ ഏറെ ദുരിതത്തിലായിരുന്നു. ഇവരുടെ ദുരിത കഥകൾ പലപ്പോഴായി മലയാളം പ്രസ്സ് റിപ്പോർട്ട് ചെയ്തിരുന്നു. നിരവധി വാതിലുകൾ മുട്ടിയതിന്റെ ഫലമായി ഏവരുടെയും സംയുക്ത നീക്കത്തോടെ ഒടുവിൽ ഇവർക്ക് നേപ്പാളിൽ നിന്നും സഊദിയിലെത്താനുള്ള വഴി തുറക്കപ്പെടുകയായിരുന്നു. ഏകദേശം രണ്ടായിരം ഇന്ത്യക്കാരാണ് നേപ്പാളിൽ കുടുങ്ങി കിടക്കുന്നതെന്ന് നേപ്പാൾ അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം👇

https://chat.whatsapp.com/JyMkmfy1qAw1RmDZkwIAeg

Most Popular

error: