ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

0
729

ജിദ്ദ: ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു. യോഗത്തില്‍ 2021 – 2022 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡണ്ട്: പി.എം മായിന്‍കുട്ടി  (മലയാളം ന്യൂസ്‌), ജനറൽ സെക്രട്ടറി: ബിജുരാജ് രാമന്തളി (കൈരളി ടിവി), ട്രഷറർ: ഗഫൂർ കൊണ്ടോട്ടി (മീഡിയ വണ്‍), വൈസ് പ്രസിഡണ്ട്: നാസര്‍ കരുളായി (സിറാജ്), ജോയിന്റ് സെക്രട്ടറി: അബ്ദുറഹ്മാന്‍ തുറക്കല്‍ (മാധ്യമം) എന്നിവരാണ് പുതിയ ഭാരവാഹികൾ. 

ജനറൽ ബോഡി യോഗത്തിൽ പ്രസിഡണ്ട് ജലീല്‍ കണ്ണമംഗലം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി  സാദിഖലി തുവ്വൂർ വാർഷിക റിപ്പോർട്ടും ട്രഷറർ മുസ്തഫ പെരുവള്ളൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കബീർ കൊണ്ടോട്ടി, ഹസൻ ചെറൂപ്പ, സുൽഫീക്കർ ഒതായി, ഇബ്രാഹിം ശംനാട്, പി.കെ സിറാജുദ്ധീൻ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here