Saturday, 27 July - 2024

സഊദിയിൽ മാസപ്പിറവി ദൃശ്യമായി, നാളെ റമദാൻ ഒന്ന്

റിയാദ്: സഊദിയിൽ ഇന്ന് മാസപ്പിറവി ദൃശ്യമായതിനാൽ നാളെ റമദാൻ ഒന്നായി പ്രഖ്യാപിച്ചു. തുമൈറിൽ മാസപ്പിറവി കണ്ടതിനു പിന്നാലെ ഉന്നത അതോറിറ്റി യോഗം ചേർന്നാണ് തീരുമാനം കൈകൊണ്ടത്. ശഅബാൻ മാസപ്പിറവിയുമായി ബന്ധപ്പെട്ടുണ്ടായ അവ്യക്തത മൂലമാണ് രണ്ട് ദിവസം മാസം നോക്കേണ്ടി വന്നത്. ഇന്നലെ അഥവാ ഞായറാഴ്ച മാസം ദർശിക്കാനായി പ്രത്യേക കേന്ദ്രങ്ങളിൽ നിരീക്ഷണ സംഘം നിലയുറപ്പിച്ചിരുന്നു. എന്നാൽ, പിറവി ദൃശ്യമായിരുന്നില്ല. എങ്കിലും ചൊവ്വാഴ്ച റമദാൻ ആയി ഔദ്യോഗിക കേന്ദ്രങ്ങൾ പ്രഖ്യാപിച്ചിരുന്നില്ല. ഉമ്മുൽ ഖുറ കലണ്ടർ പ്രകാരവും ശഅബാൻ മാസപ്പിറവിയും തമ്മിലുള്ള അന്തരം കൂടുതലാകുകയും ചെയ്തതിനാൽ തിങ്കളാഴ്ച കൂടി കാത്തിരിക്കാനാണ് സുപ്രീം കോർട്ട് തീരുമാനിച്ചിരുന്നത്.

തുടർന്ന് ഇന്ന് പിറവി കണ്ടതായി സ്ഥിരീകരിച്ചതിനെ തുടർന്നാണ് ചൊവ്വാഴ്ച റമദാൻ ഒന്നായി പ്രഖ്യാപിച്ചത്.

സാധാരണ രീതിയിൽ ശഅബാൻ 29 ന് മാസം കണ്ടില്ലെങ്കിൽ 30 പൂർത്തിയാക്കി നോമ്പ് പ്രഖ്യാപിക്കുന്ന പതിവാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇത്തവണ തിങ്കളാഴ്ച വീണ്ടും യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നായിരുന്നു ഇന്നലെ സുപ്രീം കോർട്ട് അറിയിച്ചിരുന്നത്. അതിനിടെയാണ്, ഇന്ന് മാസം ദൃശ്യമായതായി നിരീക്ഷണ സംഘം വ്യക്തമാക്കിയത്.

Most Popular

error: