സഊദിയിൽ മാളുകളിൽ സമ്പൂർണ്ണ സ്വദേശിവത്കരണത്തിനായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു

റിയാദ്: സഊദിയിൽ വിവിധ മേഖലകളിൽ കൂടുതൽ സഊദി യുവതി യുവാക്കൾക്ക് തൊഴിൽ നൽകുകയെന്ന ലക്ഷ്യവുമായി സഊദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം പുതിയ പദ്ധതി പ്രഖ്യാപിച്ചു. മാളുകൾ, സെയിൽസ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ സഊദി വത്ക്കരണം നടത്തുന്നതിനാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്. മൂന്ന് പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ 51,000 സ്വദേശികൾക്ക് തൊഴിൽ നൽകാനാകുമെന്നാണ് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം കരുതുന്നത്. മാളുകളിലെ ഓഫീസുകളിൽ നൂറ് ശതമാനവും കഫെകളിൽ അമ്പത് ശതമാനവും റെസ്റ്റോറന്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും നാൽപത് ശതമാനവുമാണ് സഊദിവത്ക്കരണം … Continue reading സഊദിയിൽ മാളുകളിൽ സമ്പൂർണ്ണ സ്വദേശിവത്കരണത്തിനായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു