സഊദിയിൽ റമദാനിൽ പള്ളികളിൽ ഇഅ്‌തികാഫിന് വിലക്ക്; മാർഗ്ഗ നിർദേശങ്ങൾ അറിയാം

0
1631

റിയാദ്: റമദാനിൽ രാജ്യത്തെ പള്ളികളിൽ ഇഅ്‌തികാഫിന് വിലക്കേർപ്പെടുത്തി ഇസ്‌ലാമിക കാര്യ മന്ത്രാലയം. കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇതോടൊപ്പം മറ്റ് ഏതാനും നിർദേശങ്ങൾ കൂടി മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുണ്ട്. പള്ളികളിലെ ഉദ്യോഗസ്ഥർ ആയാൽ പോലും നോമ്പ് തുറ, അത്താഴം എന്നിവ പള്ളികൾക്കകത്ത് വെച്ച് സ്വീകരിക്കരുതെന്നും പള്ളികളിലെ പൊതു ഇഫ്തത്വാർ, അത്താഴം തുടങ്ങിയവ അനുവദിക്കുകയില്ലെന്നും മന്ത്രാലയം അറിയിച്ചു.

പെരുന്നാളിൽ തിരക്കുകകൾ കുറക്കുന്നതിനായി രാജ്യത്തെ ചെറു പള്ളികളും വെള്ളിയാഴ്ച ജുമുഅ നടക്കുന്ന മസ്‌ജിദുകളും തുറക്കാനും നിർദേശമുണ്ട്. തറാവീഹ് സംബന്ധമായും മറ്റുമുള്ള കൂടുതൽ നിർദേശങ്ങൾ പിന്നീട് അറിയിക്കുമെന്നും അറിയിപ്പിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here