റിയാദ്: സഊദിയിൽ നിലവിൽ നൽകികൊണ്ടിരിക്കുന്ന ഫൈസർ, ആസ്ത്രസെനിക വാക്സിൻ കൊവിഡ് വാക്സിനുകൾ സ്വീകരിക്കേണ്ടവരുടെ പ്രായ പരിധി അധികൃതർ വ്യക്തമാക്കി. നിലവിൽ ഫൈസർ, ഒക്സ്ഫോഡ് ആസ്ത്രസെനിക വാക്സിൻ കൊവിഡ് വാക്സിനുകളാണ് സഊദിയിൽ നൽകികൊണ്ടിരിക്കുന്നത്.
ഇതിൽ പതിനാറും അതില്‍ കൂടുതലും പ്രായമുള്ളവര്‍ക്ക് ഫൈസര്‍ ബയോന്‍ടെക് വാക്‌സിനും പതിനെട്ടും അതില്‍ കൂടുതലും പ്രായമുള്ളവര്‍ക്ക് ഓക്‌സ്‌ഫോഡ് അസ്ട്രാസെനിക്ക വാക്‌സിനും സ്വീകരിക്കാവുന്നതാണെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. പതിനാറു വയസില്‍ കുറവ് പ്രായമുള്ളവര്‍ക്ക് കൊറോണ വാക്‌സിന്‍ ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.