Thursday, 19 September - 2024

സമസ്ത ഇസ്‌ലാമിക് സെന്റർ മക്ക പ്രവിശ്യ കമ്മിറ്റി നിലവിൽ വന്നു

മക്ക: അണിചേരാം ഈ സംഘശക്തിയിൽഎന്ന ശീർഷകത്തിൽ സമസ്ത ഇസ്‌ലാമിക് സെന്റർ (എസ്.ഐ.സി)സഊദി നാഷണൽ കമ്മിറ്റി നടത്തിയ മെമ്പർഷിപ് കാംപയിന്റെ ഭാഗമായി ജിദ്ദ, മക്ക, റാബഗ്, ത്വായിഫ്, അൽ-ല്ലയ്ത്ത് സെൻട്രൽ കമ്മിറ്റികൾ ഉൾക്കൊള്ളുന്ന മക്ക പ്രോവിൻസ് കമ്മിറ്റി നിലവിൽ വന്നു. ഓൺലൈൻ വഴി നടന്ന ജനറൽ കൗൺസിൽ യോഗത്തിൽ എസ്.ഐ.സി സഊദി നാഷണൽകമ്മിറ്റി ജനറൽ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ അധ്യക്ഷത വഹിച്ചു. സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രോസി ഉദ്ഘാടനം ചെയ്‌തു. സമസ്ത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ പ്രോവിൻസ് കമ്മിറ്റി പ്രഖ്യാപനം നടത്തി. പ്രവാസ ലോകത്ത് ജോലി ആവശ്യാർത്ഥം ഉള്ളപ്പോഴും ദീനിപാതയിൽ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയാവണം നമ്മുടെ പ്രയാണം വേണ്ടത് എന്ന് മോയീൻകുട്ടി മാസ്റ്റർ ഓർമിപ്പിച്ചു.

നാഷണൽ തെരഞ്ഞെടുപ്പ് സമിതി അംഗം സൈദു ഹാജി മൂന്നിയൂർ നിരീക്ഷകനായിരുന്നു. നാഷണൽ
വർക്കിംഗ് സെക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ സമാപന സന്ദേശം നൽകി
. പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്ന് അബൂബക്കർ ദാരിമി താമരശ്ശേരി, അബൂബക്കർ ദാരിമി ആലംപാടി, മുനീർ ഫൈസി മാമ്പുഴ, മുസ്തഫ ഹുദവി കൊടക്കാട്, മുജീബ്റഹ്‌മാൻ നീറാട്, അബ്ദുറഹ്മാൻ മുസ്‌ലിയാർ ത്വായിഫ്, ഷക്കീർ തങ്ങൾ അൽ-ല്ലൈത്ത്‌, അഷ്‌ക്കർ ഫൈസി റാബഗ് സംസാരിച്ചു. സഊദി നാഷണൽ കമ്മിറ്റി തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ മുഹമ്മദ് റാഫി ഹുദവി ജുബൈൽ സ്വാഗതവും, സുഹൈൽ ഹുദവി കുളപ്പറമ്പ് ജിദ്ദ നന്ദിയും പറഞ്ഞു.

പുതിയ കമ്മിറ്റി ഭാരവാഹികൾ; പ്രസിഡന്റ്: മുസ്തഫ ഹുദവി കൊടക്കാട് ജിദ്ദ, ജനറൽ സെക്രട്ടറി: മുജീബ്റഹ്മാൻ നിറാട് മക്ക, ട്രഷറർ: അബ്ദുൽ ഖാദർ പാങ് റാബിഖ്, ചെയർമാൻ: അബുബക്കർ സിദ്ധീഖ് അൽ-ലൈത്ത്, വർക്കിംഗ് സെക്രട്ടറി: അഷ്‌റഫ് താനാളൂർ ത്വായിഫ്, ഓർഗനൈസിംഗ് സെക്രട്ടറി: ഫിറോസ് മാട്ടിൽ ജിദ്ദ, വൈസ് പ്രസിഡന്റ്‌മാർ:
അബ്ദുൽ അസീസ് പറപ്പൂർ ജിദ്ദ
, ഹൈദർ പുളിങ്ങോം കണ്ണൂർ ജിദ്ദ, റഫീഖ് ഫൈസി മക്ക, സെക്രട്ടറിമാർ: സുഹൈൽ ഹുദവി കുളപ്പറമ്പ് ജിദ്ദ, സലിം മണ്ണാർക്കാട് മക്ക, ഹംസ മുക്കം റാബഗ്, വൈസ് ചെയർമാൻമാർ: സയ്യിദ് കുഞ്ഞികോയ തങ്ങൾ റാബിഖ്, കുഞ്ഞിമോൻ കാക്കിയ മക്ക, ശരീഫ് ഫൈസി ത്വായിഫ്. ഉപദേശക സമിതി അംഗങ്ങൾ: മുസ്തഫ ഫൈസി ചേരൂർ ജിദ്ദ, സൈനുദീൻ അൻവരി മക്ക, ബശീർ താനൂർ ത്വായിഫ്, അബ്ദുറഹിമാൻ മങ്ങാട്ട് അൽ-ലൈത്ത്, മുസ്തഫ വലിയപറമ്പ് റാബഗ്.

വിഖയാ സേവന വിഭാഗം ചെയർമാൻ: ഫരീദ് ഐക്കരപ്പടി മക്ക, ജനറൽ കൺവീനർ: സലിം മലയിൽ അമ്മിനിക്കാട് ജിദ്ദ, ദഅവാ വിംഗ് ചെയർമാൻ: മുഹമ്മദലി മുസ്‌ലിയാർ ജിദ്ദ, ജനറൽ കൺവീനർ: അഷ്‌ക്കർ ഫൈസി റാബിഖ്, ടാലന്റ് വിംഗ് ചെയർമാൻ: ഹാഫിസ് മുസ്‌ല്യാരങ്ങാടി മക്ക, ജനറൽ കൺവീനർ: ശഹ്‌നാസ് അക്ബർ ഹുദവി ത്വായിഫ്, മദ്രസ്സാ മാനേജ്മെന്റ് ചെയർമാൻ: അബ്ദുൽ റഹ്മാൻ ഫൈസി മുതുവല്ലൂർ ജിദ്ദ, ജനറൽ കൺവീനർ: അബ്ദുൽ സലീം പുള്ളാലൂർ റാബിഖ്.

Most Popular

error: