റിയാദ്: റമദാനിലും കൊവിഡ് വാക്സിൻ സ്വീകരിക്കാമെന്നും നോമ്പ് മുറിയില്ലെന്നും സഊദി ഗ്രാൻഡ് മുഫ്തി. വാക്സിൻ നോമ്പിനെ നഷ്ടപ്പെടുത്തില്ല, കാരണം വാക്സിൻ ഭക്ഷണപാനീയങ്ങളുടെ അർത്ഥത്തിലല്ല ഉപയോഗിക്കുന്നത്, അതിനാൽ ഇത് നോമ്പിനെ അസാധുവാക്കില്ലെന്ന് ചോദ്യത്തിനുത്തരമായി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് അൽ ശൈഖ് പറഞ്ഞു.
