കെഎംസിസി മീഡിയ കോഴ്സ് പ്രവാസികൾക്ക് അനുഗ്രമാവുന്നു

0
498

ജിദ്ദ: മലപ്പുറം ജില്ലാ കെഎംസിസി യുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന മീഡിയ ട്രെയിനിങ് കോഴ്സ് മാധ്യമ പ്രവർത്തനത്തിന് താല്പര്യം ഉള്ള പ്രവാസികൾക്ക് വലിയ അനുഗ്രഹമാവുന്നു. പ്രവാസികളിൽ നിന്നും മാധ്യമ പ്രവർത്തകരെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടെ കഴിഞ്ഞ വർഷം ആരംഭിച്ച കോഴ്സിൽ വിദ്യാർത്ഥികളും കുടുംബിനികളും അടക്കം നിരവധി പേർ പങ്കെടുക്കുന്നു.

മലപ്പുറം ജില്ലാ കെഎംസിസിക്ക് കീഴിൽ ആരംഭിച്ച ആസ്പിയർ 2020 ക്ക് കീഴിൽ പ്രവാസി വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായ പല പരിപാടികളും നടന്നിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രവാസികൾക്ക് മീഡിയ ട്രെയിനിങ് കോഴ്സ് ആരംഭിച്ചത്. വെള്ളിയാഴ്ചകളിൽ രാവിലെയാണ് ക്ലാസ് നടന്നു വരുന്നത്. ജിദ്ദയിലെ പ്രമുഖരായ പത്ര – ദൃശ്യ മാധ്യമ പ്രവർത്തകരാണ് ക്ലാസ് എടുക്കുന്നത്. ഇതിന് പുറമെ നാട്ടിൽ നിന്നുള്ള മാധ്യമ പ്രവർത്തകർ ഓൺലൈൻ വഴിയും പഠിതാക്കളുമായി സംവദിക്കാറുണ്ട്.

ജിദ്ദയിൽ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്നവരും സ്കൂൾ അധ്യാപകരും വീട്ടമ്മമാരും പഠിതാക്കളായി ഉണ്ട്. അധ്യാപകരുടെയും സംഘടകാരുടെയും പ്രോത്സാഹനം കാരണം പലരും ഇതിനകം വിവിധ പത്രങ്ങളുടെ റിപ്പോര്ട്ടര്മാരാവുകയും ചിലർ ഓൺലൈൻ റേഡിയോ വാർത്ത അവതാരകരും ആയി മാറിയത് സംഘാടകർക്ക്‌ വലിയ സന്തോഷം നൽകുന്നുണ്ട്. കോഴ്സ് പൂർത്തിയാവുന്നതോടെ ഇനിയും നിരവധി പേർ മാധ്യമ രംഗത്തേക്ക് കടന്ന് വന്നു പുതിയ മേഖലകളിൽ ശോഭിക്കും എന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here