സഊദിയിൽ ഇന്ന് 351 പുതിയ കൊവിഡ് കേസുകൾ, 239 രോഗമുക്തി, 7 മരണം

ആകെ വൈറസ് ബാധിതർ 382,059, രോഗമുക്തി 372,456, മരണം 6,563, ചികിത്സയിൽ 3,040, ഗുരുതരാവസ്ഥയിൽ 553 രോഗികൾ

0
392

റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 239 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 7 രോഗികൾ മരണപ്പെടുകയും 351 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌.

നിലവിൽ 3,040 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 553 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.

ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,563 ആയും വൈറസ് ബാധിതർ 382,059 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 239 രോഗികൾ രോഗ മുക്തി നേടിയതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 372,456 ആയും ഉയർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here