83 മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

0
1100

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ അപവാദ പ്രചരണങ്ങളിലൂടെ ഇടതുപക്ഷത്തിന്‍റെ തുടർ ഭരണം തടയാമെന്നത് യു.ഡി.എഫിന്‍റെയും ബി.ജെ.പിയുടെയും വ്യാമോഹമാണെന്ന് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. 83 സ്ഥാനാർഥികളുടെ പട്ടിക വിജയരാഘവൻ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. പുതിയ കക്ഷികൾക്കുള്ള സീറ്റുകൾ കണ്ടെത്തുമ്പോൾ ഘടകകക്ഷികൾക്ക് നേരത്തെയുണ്ടായിരുന്ന സീറ്റുകളിൽ കുറവുവരുന്നത് സ്വാഭാവികമാണ്. സി.പി.എം അതിന്‍റെ അഞ്ച് സിറ്റിങ് സീറ്റുകളടക്കം ഏഴു സീറ്റുകൾ ഘടകകക്ഷികൾക്കായി വിട്ടുനൽകുകയാണെന്നും എ. വിജയരാഘവൻ പറഞ്ഞു.

85 പേരെയാണ് സി.പി.എം. പ്രഖ്യാപിക്കുന്നത്. ഇതിൽ 76 പേർ സി.പി.എമ്മിൽ നിന്നും 9 പേർ സ്വതന്ത്രരുമാണ്. 83 പേരുടെ പട്ടികയാണ് ഇന്ന് പ്രഖ്യാപിച്ചത്. ശേഷിക്കുന്ന രണ്ട് പേരുടെ പട്ടിക പിന്നീട് പ്രഖ്യാപിക്കുമെന്ന് വിജയരാഘവൻ അറിയിച്ചു. പെരിന്തൽമണ്ണയിൽ മുസ്ലിംലീഗിൽ നിന്ന് വന്ന കെ.പി മുസ്തഫ ഇടത് സ്വതന്ത്രനായി മത്സരിക്കും. കെ.ടി ജലീൽ തവനൂരിലും കൊടുവള്ളിയിൽ കാരാട്ട് റസാഖും മത്സരിക്കും. പൊന്നാനിയിൽ പി. നന്ദകുമാർ തന്നെ മത്സരിക്കും. ഇരിങ്ങാലക്കുടയിൽ എ. വിജയരാഘവന്‍റെ ഭാര്യ പ്രഫ. ആർ. ബിന്ദു ആണ് മത്സരിക്കുന്നത്.പിണറായി വിജയൻ, കെ.കെ.ശൈലജ, ടി.പി രാമൃഷ്ണൻ, മേഴ്സിക്കുട്ടിയമ്മ, എം.എം മണി, എ.സി മൊയ്തീൻ എന്നിവരാണ് നിലവിലെ മന്ത്രിസഭയിൽ നിന്ന് സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ടവർ.

തിരുവനന്തപുരം: പാറശ്ശാല -സി.കെ. ഹരീന്ദ്രൻ, നെയ്യാറ്റിൻകര -കെ. ആൻസലൻ, വട്ടിയൂർക്കാവ് -വി.കെ. പ്രശാന്ത്, കാട്ടാക്കട -ഐ.ബി. സതീഷ്, നേമം -വി. ശിവൻകുട്ടി, കഴക്കൂട്ടം -കടകംപള്ളി സുരേന്ദ്രൻ, വർക്കല -വി. ജോയ്, വാമനപുരം -അഡ്വ. ഡി.കെ. മുരളി, ആറ്റിങ്ങൽ -ഒ.എസ്. അംബിക, അരുവിക്കര -അഡ്വ. ജി. സ്റ്റീഫൻ.

കൊല്ലം: കൊല്ലം – എം. മുകേഷ്, ഇരവിപുരം -എം. നൗഷാദ്, കുണ്ടറ-ജെ. മേഴ്‌സിക്കുട്ടിയമ്മ, കൊട്ടാരക്കര -കെ.എൻ. ബാലഗോപാൽ.

പത്തനംതിട്ട: ആറന്മുള -വീണ ജോർജ്, കോന്നി -കെ.യു. ജനീഷ് കുമാർ.

ആലപ്പുഴ: ചെങ്ങന്നൂർ -സജി ചെറിയാൻ, കായംകുളം -അഡ്വ. യു. പ്രതിഭ, അമ്പലപ്പുഴ -എച്ച്. സലാം, അരൂർ -ദലീമ ജോജോ, മാവേലിക്കര -എം.എസ്. അരുൺകുമാർ, ആലപ്പുഴ -പി.പി. ചിത്തരഞ്ജൻ.

കോട്ടയം: ഏറ്റുമാനൂർ -വി.എൻ. വാസവൻ, കോട്ടയം -കെ. അനിൽകുമാർ പുതുപ്പള്ളി -ജെയ്ക്ക് സി. തോമസ്.

ഇടുക്കി: ഉടുമ്പൻചോല -എം.എം. മണി, ദേവികുളം -പിന്നീട് പ്രഖ്യാപിക്കും.

എറണാകുളം: എറണാകുളം -ഷാജു ജോർജ്, കൊച്ചി -കെ.ജെ. മാക്സി, വൈപ്പിൻ -കെ.എൻ. ഉണ്ണികൃഷ്ണൻ, തൃക്കാക്കര -ഡോ. ജെ. ജേക്കബ്, തൃപ്പൂണിത്തുറ -എം. സ്വരാജ്, കളമശ്ശേരി -പി. രാജീവ്, കോതമംഗലം -ആന്‍റണി ജോൺ, കുന്നത്തുനാട് -പി.വി. ശ്രീനിജൻ, ആലുവ -ഷെൽന നിഷാദലി.

തൃശൂർ: ഇരിങ്ങാലക്കുട -പ്രഫ. ആർ. ബിന്ദു, വടക്കാഞ്ചേരി -സേവ്യർ ചിറ്റിലപ്പള്ളി, മണലൂർ -മുരളി പെരുനെല്ലി, ചേലക്കര -കെ. രാധാകൃഷ്ണൻ, ഗുരുവായൂർ -എൻ.കെ. അക്ബർ, പുതുക്കാട് -കെ.കെ. രാമചന്ദ്രൻ, കുന്നംകുളം -എ.സി. മൊയ്തീൻ.

പാലക്കാട്: ആലത്തൂർ -കെ.ഡി. പ്രസേനൻ, നെന്മാറ -കെ. ബാബു, പാലക്കാട് – അഡ്വ. സി.പി. പ്രമോദ് (സ്വതന്ത്രൻ), മലമ്പുഴ -എ. പ്രഭാകരൻ, കോങ്ങാട് -അഡ്വ. കെ. ശാന്തകുമാരി, തരൂർ -പി.പി. സുമോദ്‌, ഒറ്റപ്പാലം – അഡ്വ. കെ. പ്രേംകുമാർ, ഷൊർണൂർ -പി. മമ്മികുട്ടി, തൃത്താല -എം.ബി. രാജേഷ്.

മലപ്പുറം: മലപ്പുറം -പാലോളി അബ്ദുറഹ്മാൻ, തവനൂർ -കെ.ടി. ജലീൽ, പൊന്നാനി -പി. നന്ദകുമാർ, താനൂർ -വി. അബ്ദുറഹ്മാൻ (സ്വത), തിരൂർ -ഗഫൂർ ടി. ലില്ലീസ് (സ്വത.), വേങ്ങര- ജിജി ടി, പെരിന്തൽമണ്ണ -കെ.പി. മുഹമ്മദ് മുസ്തഫ, മങ്കട -അഡ്വ. റഷീദലി, നിലമ്പൂർ -പി.വി. അൻവർ (സ്വത), വണ്ടൂർ -പി. മിഥുന, ഏറനാട് -യു. ഷറഫലി (സ്വത.).

കോഴിക്കോട്: കൊയിലാണ്ടി -കാനത്തിൽ ജമീല, പേരാമ്പ്ര -ടി.പി. രാമകൃഷ്ണൻ, ബാലുശ്ശേരി -സച്ചിൻ ദേവ്, കോഴിക്കോട് നോർത്ത് – തോട്ടത്തിൽ രവീന്ദ്രൻ, ബേപ്പൂർ -പി.എ. മുഹമ്മദ് റിയാസ്, കൊടുവള്ളി -കാരാട്ട് റസാക്ക് (സ്വതന്ത്രൻ), തിരുവമ്പാടി -ലിന്‍റോ ജോസഫ്, കുന്ദമംഗലം-.

വയനാട്: മാനന്തവാടി -ഒ.ആർ. കേളു, സുൽത്താൻ ബത്തേരി -എം.എസ്. വിശ്വനാഥൻ.

കണ്ണൂർ: ധർമടം -പിണറായി വിജയൻ പയ്യന്നൂർ -ടി.ഐ. മധുസൂധനൻ, കല്യാശ്ശേരി -എം. വിജിൻ, അഴീക്കോട് -കെ.വി. സുമേഷ്, മട്ടന്നൂർ -കെ.കെ. ശൈലജ, തലശ്ശേരി -എ.എൻ. ഷംസീർ, തളിപ്പറമ്പ് -എം.വി. ഗോവിന്ദൻ, പേരാവൂർ -സക്കീർ ഹുസൈൻ.

കാസർകോട്: ഉദുമ -സി.എച്ച്. കുഞ്ഞമ്പു, തൃക്കരിപ്പൂർ -എം. രാജഗോപാലൻ, മഞ്ചേശ്വരം – പിന്നീട് പ്രഖ്യാപിക്കും

LEAVE A REPLY

Please enter your comment!
Please enter your name here