ജുബൈലിൽ സമാന്തര കെഎംസിസി രൂപീകരിച്ചവർക്കെതിരെ നടപടി, പ്രാഥമിക അംഗത്വത്തിൽ നീക്കാനും ശുപാർശ

0
970

ദമാം: ജുബൈലിൽ വിഭാഗ്ഗീയ പ്രവർത്തനങ്ങൾ രൂക്ഷമായി നടക്കവേ സഊദി നാഷണൽ കമ്മിറ്റി, പ്രവിശ്യ കമ്മിറ്റി എന്നീ മേൽ ഘടകത്തിന്റെ അനുമതിയോടെ നിലവിൽ വന്ന സെൻട്രൽ കമ്മിറ്റിക്ക് സമാന്തരമായി ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി രൂപികരിച്ചവർക്കെതിരെ കിഴക്കൻ പ്രവിശ്യ കെ.എം.സി.സി പ്രവർത്തക സമിതി നടപടിയെടുക്കാൻ തീരുമാനിച്ചു.

മുൻ സെൻട്രൽ കമ്മിറ്റി ജനറൽ സിക്രട്ടറിയായിരുന്ന ശംസുദ്ധീൻ പള്ളിയാളി, നിലവിലെ ചെയർമാൻ കൂടിയായ നൗഷാദ് തിരുവനന്തപുരം, നൗഷാദ് കെ.എസ്‌ പുരം, നിലവിലെ ട്രഷറർ ശരീഫ് ആലുവ, അബ്ദുൽ സലാം പഞ്ചാര എന്നിവർക്കെതിരെയാണ് നടപടി. ഇവരെ കിഴക്കൻ പ്രവിശ്യ കെ.എം.സി.സിയുടെ വർക്കിഗ് കമ്മിറ്റി അംഗത്വത്തിൽ നിന്നും, ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റിക്ക് കീഴിലെ എല്ലാ സംഘടനാ ചുമതലകളിൽ നിന്നും നീക്കിയിട്ടുണ്ട്.

കൂടാതെ, ഇവരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കുന്നതുൾപ്പെടെയുള്ള മറ്റു ബന്ധപ്പെട്ട തുടർ നടപടികൾക്ക് നാഷണൽ കമ്മിറ്റിയോട് ശുപാർശ ചെയ്തു. പ്രാഥമിക അങ്ങത്വമുൾപ്പെടെ മറ്റു ബന്ധപ്പെട്ട തുടർ നടപടികൾക്ക് നാഷണൽ കമ്മിറ്റിയോട് ശുപാർശ ചെയ്യാൻ തീരുമിച്ചുവെന്നും അതിനാൽ ഇനി മറ്റൊരു തീരുമാനം ഉണ്ടാകുന്നത് വരെ കെഎംസിസിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും മാറ്റി നിർത്താണമെന്ന് ഇതിനാൽ അറീക്കുന്നതായും പ്രവിശ്യ കെഎംസിസിയുടെ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.