ചെമ്മാട്: മുൻ സഊദി പ്രവാസിയും കേരള ഹജ്ജ് കമ്മിറ്റി മുൻ വൈസ് ചെയർമാനുമായ എവി അബ്ദു ഹാജി അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു. ചെമ്മാട്ടിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. കെ.എൻ.എം. ചെമ്മാട് യൂനിറ്റ് പ്രസിഡന്റും തിരൂരങ്ങാടി യത്തീംഖാന പ്രവർത്തക സമതി അംഗവുമായിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
രണ്ട് തവണ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തിരൂരങ്ങാടി നിയസഭാ നിയോജകമണ്ഡലത്തില്‍ മത്സരിച്ചിട്ടുണ്ട്. പോസ്റ്റ് വഴി പത്രങ്ങള്‍ എത്തിയിരുന്ന 1970 കാലത്ത് ജിദ്ദയില്‍ ചന്ദ്രിക വരിക്കാരനായിരുന്നു അബ്ദു ഹാജി. വിവിധ മത-രാഷ്ട്രീയ രംഗത്തുള്ള എല്ലാവരുമായും നല്ല ബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹം.
നാല് പതിറ്റാണ്ട് കാലം സഊദിയിൽ വിവിധ സംഘടനകൾക്ക് നേതൃത്വം നൽകിയ അദ്ദേഹം കുറച്ച് കാലമായി കിടപ്പിലായിരുന്നു. ഇന്ത്യൻസ് വർക്കിംഗ് അബ്റോഡ് (ഐവ) എന്ന സംഘടനയുടെ പ്രസിഡന്റ് ആയിരിക്കെ 1982ൽ സഊദി സന്ദർശിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ അടങ്ങിയ നിവേദനം നൽകിയിട്ടുണ്ട്.
ഭാര്യമാർ: പരേതയായ വലിയാട്ട് റാബിയ, ചെറുപാലക്കാട്ട് റുഖിയ. മക്കൾ: സിയാദ്, ഫഹദ്, ജവാദ്, മുനീറ,ഫായിസ,സമീറ, പരേതരായ അബ്ദു റൗഫ്, നൗഷാദ്, ഫുഹാദ്. മരുമക്കൾ: പി.ടി. മുഹമ്മദ് കൊടുവള്ളി, മുഹമ്മദ് അഷ്‌റഫ് ഒതായി, അബുസബാഹ് തിരുവണ്ണൂർ കോഴിക്കോട്, ഫാമിത കരുവൻതിരുത്തി, സുഹ്‌റ പുകയൂർ, ഫൗസിയ ചെമ്മാട്, ആരിഫ നിലമ്പൂർ, സുഹ്‌റ വള്ളിക്കുന്ന്, അൽശിഫ വണ്ടൂർ, ജസീന തൃശൂർ,
കെ.എം. മായാസിർ കൊണ്ടോട്ടി,
അംല അസീസ് പരപ്പനങ്ങാടി.
പൊതു ദർശനവും മയ്യത്ത് നിസ്കാരവും ശനിയാഴ്ച രാവിലെ 8:30 വരെ ചെമ്മാട് കോഴിക്കോട് റോഡിലെ വസതിയിലും 8:45 മുതൽ 10:30 വരെ തിരൂരങ്ങാടി യതീം ഖാനയിലും നടക്കും. ശേഷം 10:40 നു യതീംഖാന പള്ളിയിൽ വെച്ചും ജനാസ നമസ്കാരം നടക്കുന്നതാണ്. ഖബറടക്കം 11 മണിക്ക് തറമ്മൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





