ജിദ്ദ: സമസ്ത ഇസ്ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള സിയാറ & ടൂർ വിങ്ങിന്റെ ആഭിമുഖ്യത്തിൽ സഊദി ദേശീയ ദിനമായ സെപ്റ്റംബർ 23- ന് ചരിത്ര പ്രസിദ്ധമായ അൽ ഉല മദായിൻ സ്വാലിഹിലേക്ക് ചരിത്ര – പഠന യാത്ര സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സഊദി ദേശീയ ദിനമായ സെപ്റ്റംബർ 23 വ്യാഴാഴ്ച രാത്രി 9.30 ന് ഷറഫിയ്യയിൽ നിന്ന് പുറപ്പെടുന്ന സംഘം ചരിത്ര പ്രാധാന്യമേറിയ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു ശനിയാഴ്ച പുലർച്ചെ ജിദ്ദയിൽ തിരിച്ചെത്തും.
സാഹസ്രാബ്ദങ്ങൾക്ക് മുമ്പ് ജീവിച്ച സമൂഹങ്ങളുടെ ചരിത്രവാശിഷ്ടങ്ങൾ നേരിൽ കാണാനും അവയെപ്പറ്റി കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനുംപ്രവാസികൾക്ക് ലഭിക്കുന്ന സുവർണ്ണാവസരമാണ് ഇത്.
പ്രവാസ ജീവിതത്തിൽ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലം എന്ന നിലയിൽ നിരവധി കാര്യങ്ങൾ നേരിൽ കണ്ട് പഠിക്കാനും മനസ്സിലാക്കാനും ഉള്ള യാത്രക്കുള്ള രെജിസ്ട്രേഷൻ ആരംഭിച്ചതായും താല്പര്യം ഉള്ളവർ ഉടനെ രജിസ്റ്റർ ചെയ്യണമെന്നും ടൂർ വിംഗ് ചെയർമാൻ മുസ്തഫ പട്ടാമ്പി, കൺവീനർ കുഞ്ഞാലി കുറ്റിപ്പുറം, കോർഡിനേറ്റർ അക്ബർ അലി മോങ്ങം എന്നിവർ അഭ്യർത്ഥിച്ചു.




