മരക്കൊമ്പ് വീഴാതിരിക്കാന്‍ കാര്‍ വെട്ടിക്കവേ കുളത്തില്‍ വീണു; യുവാവിന് ദാരുണാന്ത്യം

0
1517

തൃശ്ശൂരിൽ ഡിഗ്രി വിദ്യാര്‍ത്ഥിയായ ഇമ്മാനുവൽ പരീക്ഷ കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.

ആലപ്പുഴ: കണ്ണൂർ അങ്ങാടിക്കടവിൽ കാർ കുളത്തിൽ വീണ് ഒരു മരണം. അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവൽ ആണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. തൃശ്ശൂരിൽ ഡിഗ്രി വിദ്യാര്‍ത്ഥിയായ ഇമ്മാനുവൽ പരീക്ഷ കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിലൂടെ പോകുന്നതിനിടെ മരക്കൊമ്പ് വീഴുന്നത് കണ്ട് കാര്‍ വെട്ടിയ്ക്കുകയായിരുന്നു. ഇതോടെ സമീപത്തെ തെങ്ങിൽ കാര്‍ ഇടിച്ചുകയറി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തുടർന്ന് സമീപത്തുള്ള കുളത്തിലേക്ക് കാർ മറിയുകയായിരുന്നു. തൃശൂര്‍ പീച്ചിയില്‍ ഇന്നലെരാത്രി റോഡിലേക്ക് മരം കടപുഴകി വീണു. പട്ടിക്കാട്, പീച്ചി ഡാം റോഡില്‍ ഗതാഗതം തടസപ്പെട്ടു. അഗ്നിരക്ഷാസേനയെത്തി മരം വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. കാഞ്ഞങ്ങാട് തട്ടുമ്മലില്‍ തെങ്ങ് കടപുഴകി റോഡിലേയ്ക്ക് വീണു. പ്രദേശത്ത് വൈദ്യുതി ഭാഗികമായി തടസ്സപ്പെട്ടു. കാസര്‍കോട് മഞ്ചേശ്വരത്ത് ഇടിമിന്നലില്‍ വീടിന് വിള്ളലുണ്ടായി.  ഇലക്ട്രോണിക് ഉപകരണങ്ങള്‍ നശിച്ചു. ഫെയ്ന്‍ജല്‍ ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് കേരളത്തിന്‍റെയും കര്‍ണാടകത്തിന്‍റേയും അതിര്‍ത്തിമേഖലയിലൂടെ അറബിക്കടലിലേക്ക് കടക്കുന്നതിലാണ് കേരളത്തില്‍ മഴ മുന്നറിയിപ്പ്. വടക്കന്‍കേരളം മുതല്‍ഗോവവരെ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴയുടെ ശക്തി കറഞ്ഞേക്കും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക